Monday January 16, 2017
Latest Updates

പബ്ലിക് ഹെല്‍ത്ത് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം:ബിയറിനും വൈനിനും വിലകൂടും

പബ്ലിക് ഹെല്‍ത്ത് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം:ബിയറിനും വൈനിനും വിലകൂടും

ഡബ്ലിന്‍:അയര്‍ലണ്ടിലെ വിലകുറഞ്ഞ മദ്യ വില്പ്പന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയതായി ഏര്‍പ്പെടുത്തുന്ന പബ്ലിക് ഹെല്‍ത്ത് ബില്ലിന് മന്ത്രിസഭയുടെ അനുമതി.പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് വൈനിന്റെയും ,ബിയറിന്റെയും അടക്കമുള്ള വില വര്‍ദ്ധിക്കും.

വൈനിന്റെ ചുരുങ്ങിയ വില 8.80 യൂറോയും ബിയറിന്റെ ചുരുങ്ങിയ വില 2.20 യൂറോയുമായി നിശ്ചയിക്കണമെന്നാണ്  പുതിയ നയരേഖയിലെ നിര്‍ദേശം. 

സിഗരറ്റ് പാക്കറ്റിന് മേല്‍ നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്ന മാതൃകയില്‍,മദ്യത്തിന്റെ അപകടസാധ്യതകള്‍ മദ്യകുപ്പികളില്‍ രേഖപ്പെടുത്തിയാവും ഇനി മദ്യ വില്‍പ്പന.എന്നാല്‍ സ്‌പോര്‍ട്‌സ് പരിപാടികളില്‍ മദ്യത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വേണ്ടെന്നു വയക്കുന്നതിനോട് ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്ന ആരോഗ്യ മന്ത്രി ലിയോ വരദ്കറുടെ തീരുമാനത്തോട് മന്ത്രിസഭയും യോജിച്ചു.മദ്യ കമ്പനികള്‍ക്കും ഇവന്റ് മാനേജര്‍മാര്‍ക്കും പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള സാവധാനം കൊടുക്കണമെന്നായിരുന്നു മന്ത്രിയുടെ വാദം.

മറ്റൊരു പ്രധാനപ്പെട്ട തീരുമാനമായത് ടെലിവിഷനുകളില്‍ നിന്ന് മദ്യത്തിന്റെ പരസ്യം ഒഴിവാക്കണം എന്നായിരുന്നു. രാത്രി 9മണിയോടുകൂടി തന്നെ ടെലിവിഷനുകള്‍ മദ്യത്തിന്റെ പരസ്യം ഒഴിവാക്കണമെന്നാണ്പുതിയ നയത്തിലും പ്രാഥമികമായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്,

ജനങ്ങളുടെ മദ്യപാന ശീലം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിന്ജാബദ്ധമാണെന്ന് മന്ത്രി വരേദ്കര്‍ പറഞ്ഞു.കഴിഞ്ഞ കാലങ്ങളില്‍ നിയന്ത്രണമില്ലാതെ മദ്യപിച്ച ഒരു വിഭാഗം ജനങ്ങള്‍ അയര്‍ലണ്ടിലും തിക്തമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചു വരികയാണെന്നും മന്ത്രി വരേദ്കര്‍ ചൂണ്ടി കാട്ടി. 

Scroll To Top