Thursday December 08, 2016
Latest Updates

പോര്‍ട്ട്‌ലീഷിലെ ഹീത്ത് പള്ളിയില്‍ ഉപവാസപ്രാര്‍ഥനയും വചന ശിശ്രൂഷയും ശനിയാഴ്ച്ച 

പോര്‍ട്ട്‌ലീഷിലെ ഹീത്ത് പള്ളിയില്‍ ഉപവാസപ്രാര്‍ഥനയും വചന ശിശ്രൂഷയും ശനിയാഴ്ച്ച 

ഹീത്ത്: വോയ്‌സ് ഓഫ് പീസ് നേതൃത്വം നല്‍കുന്ന ഉപവാസ പ്രാര്‍ത്ഥനയും വചന ശുശ്രൂഷയും ജൂലൈ 4 ശനിയാഴ്ച(നാളെ ) രാവിലെ 10.30മുതല്‍ വൈകുന്നേരം 4.30വരെ പോര്‍ട്ട്‌ലീഷിനടുത്തുളള ഹീത്ത് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു. എല്ലാ ആദ്യ ശനിയാഴ്ചയും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി വചനശുശ്രൂഷയും രോഗശാന്തി പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. ഈ ആഴ്ചയിലെ ശുശ്രൂഷകള്‍ക്ക്,ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ OSB ,ഫാ.മാര്‍ട്ടിന്‍ എന്നീവര്‍ നേതൃത്വം നല്‍കും. കുമ്പസാരത്തിനുള്ള സൗകര്യവും, മുതിര്‍ന്നവര്‍ക്കായി കൗണ്‍സിലിംഗും ഒരുക്കിയിരിക്കുന്നു.

രാവിലെ 10.45 ന് ജപമാലയോടെ ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ഗാനശുശ്രൂഷ, ദിവ്യബലി, ആരാധന, ബന്ധന പ്രാര്‍ത്ഥന, നിത്യസഹായ മാതാവിന്റെ നൊവേന, രോഗശാന്തി ശുശ്രൂഷ, വചന ശുശ്രൂഷ,സ്തുതിപ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. കുടുംബത്തോടെ പ്രാര്‍ത്ഥനയില്‍ വളരുന്നതിനും കര്‍ത്താവിന് ശുശ്രൂഷ ചെയ്യുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും അയര്‍ലണ്ടിലെ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വോയിസ് ഓഫ് പീസ് മിനിസ്ട്രി ടീം അറിയിച്ചു 
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സില്‍ജു: 0863408825, 0879458915,
മോനച്ചന്‍: 0877553271,
പ്രതീബ്: 0873159728,
ജ്യോതിഷ്: 0871384122FR GA VPM

Scroll To Top