Friday December 09, 2016
Latest Updates

വാടക വര്‍ദ്ധനവ് നിര്‍ത്തി വെയ്ക്കണമെന്ന് പി ആര്‍ ടി ബിയുടെ നിര്‍ദേശം:രണ്ടു വര്‍ഷത്തേയ്ക്ക് വാടക വര്‍ദ്ധനവ് ഫ്രീസ് ചെയ്യാനും പദ്ധതി? 

വാടക വര്‍ദ്ധനവ്  നിര്‍ത്തി വെയ്ക്കണമെന്ന്   പി ആര്‍ ടി ബിയുടെ നിര്‍ദേശം:രണ്ടു വര്‍ഷത്തേയ്ക്ക് വാടക വര്‍ദ്ധനവ് ഫ്രീസ് ചെയ്യാനും പദ്ധതി? 

ഡബ്ലിന്‍:വാടക വര്‍ദ്ധനവ് തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തി വെയ്ക്കണമെന്ന് പി ആര്‍ ടി ബി (പ്രൈവറ്റ് റസിഡന്‍ഷ്യല്‍ ടെനന്‍സി ബോര്‍ഡ് )നിര്‍ദേശം.വാടക നിയമങ്ങളില്‍ പരിഷ്‌കാരം വരുത്തുവാനുള്ള സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിലാണിത്.ഇതിനിടെ രണ്ടു വര്‍ഷത്തേയ്ക്ക് വാടക വര്‍ദ്ധനവ് ഫ്രീസ് ചെയ്യാനുള്ള പദ്ധതിയും ഭരണമുന്നണി പ്രഖ്യാപിക്കുമെന്ന് ചില ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 12 മാസങ്ങള്‍ക്കിടയില്‍ വാടക വര്‍ദ്ധിപ്പിച്ച ഇടങ്ങളില്‍ യാതൊരു കാരണവശാലും വാടക വര്‍ദ്ധിപ്പിക്കാന്‍ പാടില്ലെന്ന്  പി ആര്‍ ടി ബി വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രമേ വാടക വര്‍ദ്ധിപ്പിക്കനാവു എന്ന നയം രൂപപ്പെടുന്നുവെന്നു വാര്‍ത്തകള്‍ വന്നതോടെ പലയിടങ്ങളിലും പുതിയതായി വാടക വര്‍ദ്ധിപ്പിക്കാന്‍ വീട്ടുടമകള്‍ നടത്താന്‍ ശ്രമിച്ചതാണ്  പി ആര്‍ ടി ബിയെ പ്രേരിപ്പിച്ചത്.ആശങ്കാകുലരായ നിരവധി വാടകക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍  പി ആര്‍ ടി ബിയില്‍ പരാതിയുമായിയെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് പുതിയ റൂളിംഗുമായി എത്തിയത്.

മറ്റു സാഹചര്യങ്ങളില്‍ വാടക വര്‍ദ്ധിപ്പിക്കാന്‍ ചുരുങ്ങിയത് 28 ദിവസത്തെ നോട്ടിസ് വാടകക്കാരന് നല്കിയിരിക്കണം, വാടകക്കാരന് പരാതിയുണ്ടെങ്കില്‍   പി ആര്‍ ടി ബിയ്ക്ക് പരാതി നല്കാവുന്നതാണ്.ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി പരിഗണിച്ച്   പി ആര്‍ ടി ബി അന്തിമ നിലപാട് സ്വീകരിക്കും.

അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പുതിയ വാടക നിയമം നിലവില്‍ വരുത്താന്‍ ശ്രമിക്കുമെന്നാണ് ധനമന്ത്രി മൈക്കില്‍ നൂനന്‍ അറിയിച്ചത്,ഉപയോഗിക്കപ്പെടാതെ കിടക്കുന്ന പ്രോപ്പര്‍ട്ടികള്‍ക്ക് 3 ശതമാനം ലെവി ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

Scroll To Top