Sunday December 04, 2016
Latest Updates

വാടക നിരക്ക് സര്‍ക്കാര്‍ കണക്കുകളെക്കാള്‍ കൂടുതല്‍,വീടുകള്‍ കിട്ടാനുമില്ല,ആവശ്യക്കാര്‍ പ്രതിസന്ധിയില്‍ 

വാടക നിരക്ക് സര്‍ക്കാര്‍ കണക്കുകളെക്കാള്‍ കൂടുതല്‍,വീടുകള്‍ കിട്ടാനുമില്ല,ആവശ്യക്കാര്‍ പ്രതിസന്ധിയില്‍ 

ഡബ്ലിന്‍ :രാജ്യത്ത് വീടു വാടക വീണ്ടും ഉയരുന്നു.സാധാരണക്കാര്‍ക്ക് അപ്രപ്യമാവും വിധമാണ് വാടക നിരക്കുകള്‍ രാജ്യത്തുടനീളം വര്‍ദ്ധിപ്പിച്ചിട്ടുള്ളത് സര്‍ക്കാര്‍ ഏജന്‍സിയായ പി ആര്‍ ടി ബി ഇന്നലെ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ഡബ്ലിനിലടക്കം രാജ്യത്തിന്റെ എല്ലാ ഭാഗത്തും വീടുവാടകയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 7% വാടകയാണ് രാജ്യത്ത് വര്‍ധനവുണ്ടായത്.അതേ സമയം ഡബ്ലിനില്‍ 9.6 % വര്‍ദ്ധനവാണ് രേഖപ്പെടുത്തിയതായി പി ആര്‍ ടി ബി കണ്ടെത്തിയിരിക്കുന്നത്.
ഒരു വര്‍ഷം മുമ്പ് 781 യൂറോ വാടകയുണ്ടായിരുന്ന വീട്ടു വാടകയുടെ ആകെ ശരാശരി രാജ്യത്ത് 835 യൂറോയായി വര്‍ദ്ധിച്ചു.അപ്പാര്‍മെന്റ് നിരക്ക് 815 ല്‍ നിന്നും 878 ആയപ്പോള്‍ വീടിന്റെ നിരക്ക് 765 ല്‍ നിന്നും 814 യൂറോയായി.

എന്നാല്‍ ഡബ്ലിന്‍ നഗരത്തില്‍ വീടിന്റെ വാടക 1325 യൂറോയും,അപ്പാര്‍ട്ട്‌മെന്റിന്റെ വാടക 1205 യൂറോയും എന്ന നിലയിലേയ്ക്കാണ് വര്‍ദ്ധിച്ചിരിക്കുന്നത്.നഗര മേഖലകളില്‍ വീടുകളുടെ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.വാടകയ്ക്കു വീടു കിട്ടാന്‍ നഗരമേഖലകളില്‍ ഏറെ ക്ലേശിക്കണം. ഇതു വാടക കുത്തനേ കൂടുന്നതിലേക്കും വഴിവച്ചു. വാടക വര്‍ദ്ധിപ്പിച്ചു നല്കാത്ത പക്ഷം വീട് ഒഴിഞ്ഞു കൊടുക്കണം എന്ന് ആവശ്യപ്പെട്ട് നൂറു കണക്കിന് പേര്‍ക്ക് ഹൗസ് ഓണര്‍മാര്‍ നോട്ടിസും നല്കി കഴിഞ്ഞു.കൂടിയ വാടക നല്‍കി വീടുകളില്‍ നിന്നും മറ്റൊരു വീട്ടിലേയ്ക്ക് മാറാനാവാതെ വീട്ടുടമ നിശ്ചയിക്കുന്ന വാടക നല്‍കാന്‍ തയാറാകേണ്ട ഗതികേടിലാണ് മലയാളികള്‍ അടക്കമുള്ള നൂറുകണക്കിന് വാടകക്കാര്‍.വാടക നിരക്കുകള്‍ക്ക് ക്യാപ്പിംഗ് ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നുവെങ്കിലും അതിനു വേണ്ട നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല 

2006 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വാടക വീടുകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്.
ഇപ്പോള്‍ 4300 വീടുകള്‍ മാത്രമാണു വാടകയ്ക്കായി രാജ്യത്തെ മാര്‍ക്കറ്റില്‍ ഉള്ളത്.മുന്‍ വര്‍ഷം ഇതേ സമയമുള്ള 7200ന്റെ സ്ഥാനത്തുനിന്നാണ് ഈ ഇടിവ്. 2009 മെയ് മാസത്തില്‍ 24,000 വീടുകള്‍ വാടകയ്ക്കുണ്ടായിരുന്നു.

ഡബ്ലിന്‍ 1325 യൂറോ, കോര്‍ക്ക് 911 യൂറോ, ഗാല്‍വെ 889 യൂറോ, ലിംറിക് 718 യൂറോ, വാട്ടര്‍ഫോര്‍ഡ് 634 യൂറോ എന്നിങ്ങനെയാണു രാജ്യത്തെ ശരാശരി വാടക നിരക്കുകള്‍ എന്ന് ഡാഫ്റ്റ് മുമ്പ് പുറത്തു വിട്ട കണക്കുകളില്‍ പറയുന്നുവെങ്കിലും അതിലും അധികമാണ് മിക്ക സ്ഥലങ്ങളിലും വാടകനിരക്കുകള്‍ എന്നതാണ് യാഥാര്‍ഥ്യം.


Scroll To Top