Wednesday December 07, 2016
Latest Updates

വാടക നിയന്ത്രണം:പി ആര്‍ റ്റി ബി ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ നീക്കം

വാടക നിയന്ത്രണം:പി ആര്‍ റ്റി ബി ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ നീക്കം

ഡബ്ലിന്‍:വാടക വീടുകള്‍ സംബന്ധിച്ച കാര്യത്തില്‍ കൂടുതല്‍ പ്രത്യേക അധികാരങ്ങളുമായി ഒരു പുതിയ റെഗുലേറ്റര്‍ അവതരിപ്പിക്കുന്ന കാര്യം ഉന്നത സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ പരിഗണനയില്‍. പ്രൈവറ്റ് റെസിഡന്‍ഷ്യല്‍ റ്റെനന്‍സീസ് ബോര്‍ഡിന്റ അധികാരങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് നീക്കം. പി ആര്‍ റ്റി ബി ക്ക് നിലവില്‍ വീട്ടുടകളും വാടകക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള അധികാരങ്ങള്‍ ഉണ്ട്. 

പക്ഷേ വാടക കമ്പോളവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാം എന്നല്ലാതെ, വാടക വര്‍ദ്ധനവ് നിയന്ത്രിക്കുന്ന കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് പി ആര്‍ റ്റി ബിയെ ‘റെന്റ് റെഗുലേറ്റര്‍’ ആയി മാറ്റാനുള്ള നീക്കം ഉപ പ്രധാനമന്ത്രി നടത്തുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഈ ആഴ്ചത്തെ ലേബര്‍ പാര്‍ട്ടി മീറ്റിംഗില്‍ അവതരിപ്പിച്ചിരുന്നു.

ഈ വിഷയത്തിലെ നയതീരുമാനങ്ങള്‍ എടുക്കേണ്ടത് പരിസ്ഥിതി വകുപ്പാണ് എന്ന് പി ആര്‍ റ്റി ബി വക്താവ് അഭിപ്രായപ്പെടുന്നു. പക്ഷേ വാടക വര്‍ദ്ധനവിനെ ഇന്‍ഫ്‌ലേഷനുമായി ബന്ധിപ്പിക്കുന്ന പരിസ്ഥിതി മന്ത്രിയുടെ നിലപാടിനെ ബര്‍ട്ടന്റെ ഈ നീക്കം എങ്ങനെ ബാധിക്കും എന്ന ആശങ്കയും ഉയരുന്നു. വാടക വിഷയം സംബന്ധിച്ച് ഭരണ മുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കുന്നു എന്ന വാര്‍ത്തകളെ മന്ത്രിമാര്‍ രണ്ടും നിഷേധിച്ചിട്ടുണ്ട്.പക്ഷേ ഈ വിഷയം സംബന്ധിച്ച ഭിന്നത ഗുരുതരമാവുകയാണെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ സമ്മതിക്കുന്നു. 

Scroll To Top