Saturday December 10, 2016
Latest Updates

ഡബ്ലിനില്‍ വാടകനിരക്ക് കുതിച്ചുയരുന്നു,2007 ലെ നിരക്കിനെക്കാള്‍ കൂടുതലായെന്ന് പി  ആര്‍ ടി ബി

ഡബ്ലിനില്‍ വാടകനിരക്ക് കുതിച്ചുയരുന്നു,2007 ലെ നിരക്കിനെക്കാള്‍ കൂടുതലായെന്ന് പി  ആര്‍ ടി ബി

ഡബ്ലിന്‍: ഡബ്ലിനില്‍ വീണ്ടും വാടകനിരക്ക് കുതിച്ച് ഉയരുന്നു.ചരിത്രത്തിലെ ഏറ്റവും വലിയ വാടക വര്‍ദ്ധനവാണ് ഡബ്ലിനില്‍ ഉണ്ടായിരിക്കുന്നത് എന്നാണു പ്രൈവറ്റ് റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡിന്റെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2007 ലെ ഏറ്റവും കൂടിയ വാടകനിരക്കിനേക്കാള്‍ 0.04 %കൂടുതലാണ് ഇപ്പോഴത്തെ വാടക നിരക്ക്.

ദേശീയമായുള്ള ശരാശരി കണക്കിലും വര്‍ധനവുണ്ട്.2 ബെഡ് അപ്പാര്ട്ട്‌മെന്റിന്റെ ദേശീയ വാടക ശരാശരി 800 യൂറോയാണ് ഇപ്പോള്‍.എന്നാല്‍ തലസ്ഥാന നഗരിയായ ഡബ്ലിനില്‍ 1,260 യൂറോയാണ് ശരാശരി പ്രതിമാസ വാടക.
എന്നാല്‍ 2015 ഡിസംബറില്‍ അവസാനിച്ച ത്രൈമാസ കാലയളവില്‍ ഡബ്ലിനില്‍ മാത്രം വാടക നിരക്കില്‍ നേരിയ കുറവ് ഉണ്ടായിരുന്നു.എന്നാല്‍ ജനുവരിയോടെ വാടക നിരക്കില്‍ വീണ്ടും വര്‍ദ്ധന ഉണ്ടായി. അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക നിരക്കിലാണ് ഏറ്റവുമധികം വര്‍ദ്ധന ഉണ്ടായത്. അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക നിരക്കില്‍ 12 ശതമാനം വര്‍ദ്ധന ഉണ്ടായി.
വാടകക്കാരില്‍ നിന്നും കൂടുതല്‍ വാടക ഈടാക്കാന്‍ മോര്‍ട്ട്‌ഗേജു ദാതാക്കളായ ബാങ്കുകള്‍ തന്നെ ചിലയിടങ്ങളില്‍ വീട്ടുടമസ്ഥരോട് ആവശ്യപെട്ട് കടത്ത് നല്‍കുകയുണ്ടായി.

വാടക വര്‍ദ്ധിപ്പിക്കേണ്ട എന്ന് കരുതിയിരുന്ന വീട്ടുടമസ്ഥര്‍ പോലും ഇപ്രകാരം വാടക വര്‍ദ്ധിപ്പിച്ചതായി കണ്ടെത്തി ജനങ്ങള്‍ക്ക് താങ്ങാനാകാത്ത നിരക്കിലേക്ക് വാടക നിരക്ക് വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്ന് പ്രൈവറ്റ് റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ആനി മേരി പറഞ്ഞു.
ആവശ്യത്തിന് ആനുപാതികമായി വീടുകളുടെ എണ്ണം വര്‍ദ്ധിക്കാത്തതാണ് വാടക നിരക്ക് വര്‍ദ്ധിക്കാന്‍ കാരണം.ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു സ്ട്രാറ്റജി റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്ന് പ്രൈവറ്റ് റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡ് അറിയിച്ചു.വാടക പ്രോപ്പര്‍ട്ടികളുടെ എണ്ണത്തില്‍ 2006 ന് ശേഷം 47 ശതമാനം വര്‍ദ്ധന ഉണ്ടായതായും പി.ആര്‍.ടി.ബി വെളിപ്പെടുത്തി.

Scroll To Top