Friday December 09, 2016
Latest Updates

പീ ആര്‍ ടി ബി യ്ക്ക് പരാതി കൊടുക്കണോ?ഇപ്പോള്‍ ഫീസ് കുറവാണ് !

പീ ആര്‍ ടി ബി യ്ക്ക് പരാതി കൊടുക്കണോ?ഇപ്പോള്‍ ഫീസ് കുറവാണ് !

ഡബ്ലിന്‍:എത്ര പരാതി പറഞ്ഞിട്ടും നിങ്ങളുടെ വീട്ടുടമസ്ഥന്‍ കേടായ ഹീറ്റിംഗ് സിസ്റ്റം നന്നാക്കാന്‍ ആളെ വിട്ടില്ലേ?അതോ മുമ്പ് താമസിച്ചിരുന്ന വീട്ടില്‍ നിന്നും മാറിയപ്പോള്‍ ബാങ്ക് വഴി മാറ്റിയേക്കാമെന്നു പറഞ്ഞു സമ്മതിച്ച വാടക അഡ്വാന്‍സ് ഇതേ വരെ മാറ്റാതെ നിങ്ങളെ കബളിപ്പിച്ചോ?

വാടകക്കാരും വീട്ടുടമസ്ഥരും തമ്മിലുള്ള ഇത്തരം തര്‍ക്കങ്ങള്‍ തീര്‍ക്കാനായി ഐറിഷ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന എജന്‌സിയാണ് പ്രൈവറ്റ് റസിഡന്ഷ്യല്‍ റ്റെനന്‍സീസ് ബോര്‍ഡ് (പി ആര്‍ ടി ബി) 

പരാതിക്കാരുടെ സൗകര്യാര്‍ഥം ഓണ്‍ലൈനില്‍ പരാതികള്‍ സമര്‍പ്പിക്കാനും ഇവിടെ അവസരമുണ്ട്.( http://www.prtb.ie/ ) ലഭിക്കുന്ന പരാതികള്‍ മാധ്യസ്ഥ ശ്രമം നടത്തിയോ,അങ്ങനെ ഫലം കണ്ടില്ലെങ്കില്‍ നിയമപരമായ വിധികളിലൂടെയോ നടപ്പാക്കാനുള്ള സൗകര്യം ബോര്‍ഡിന് ഉണ്ട്.

വാടക തര്‍ക്കങ്ങള്‍ പെരുകുന്നത് പതിവായതിനാല്‍ ബോര്‍ഡ് ഇപ്പോള്‍ കേസ് സമര്‍പ്പിക്കുന്നതിനുള്ള ഫീസ് കുറച്ചിരിക്കുകയാണ് എന്ന് മന്ത്രി അലന്‍ കെല്ലി അറിയിച്ചു.25 യൂറോ ആയിരുന്ന ഫീസ് 15 യൂറോയാക്കിയാണ് കുറച്ചിരിക്കുന്നത്.പരാതി ലഭിച്ചാല്‍ എത്രയും വേഗം കക്ഷികളെ ബന്ധപ്പെട്ട പരാതി തീര്‍പ്പാക്കാന്‍ മറ്റ് ഫീസുകള്‍ ഒന്നും തന്നെയില്ല

Scroll To Top