Sunday December 04, 2016
Latest Updates

പി  ആര്‍ ടി ബി കേസുകള്‍ അനന്തമായി നീളുന്നു;താമസക്കാര്‍ ഒന്നര വര്‍ഷം വരെ വാടക നല്‍കാതെ താമസിക്കുന്നുവെന്ന് വീട്ടുടമകള്‍ 

പി  ആര്‍ ടി ബി കേസുകള്‍ അനന്തമായി നീളുന്നു;താമസക്കാര്‍ ഒന്നര വര്‍ഷം വരെ വാടക നല്‍കാതെ താമസിക്കുന്നുവെന്ന് വീട്ടുടമകള്‍ 

ഡബ്ലിന്‍: വാടക നല്‍കാതെ കബളിപ്പിക്കുന്ന താമസക്കാര്‍ ഒന്നര വര്‍ഷം വരെ വാടക വീടുകളില്‍ താമസിക്കുന്നതായി റിപ്പോര്‍ട്ട്. വാടക വീട് ഉടമകളുടെ കൂട്ടായ്മയാണ് ഈ വിഷയത്തില്‍ അധികൃതരെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്. പ്രൈവറ്റ് റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡും ഗവണ്‍മെന്റ് അധികൃതരും വാടകക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് മുതലെടുത്താണ് വാടകക്കാര്‍ സൗജന്യമായി താമസിക്കുന്നത്. വാടകക്കാരും വീട്ടുടമസ്ഥരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമിതിയാണ് പ്രൈവറ്റ് റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡ്(പി  ആര്‍ ടി ബി )കോടതിക്ക് സമാനമായി പ്രവര്‍ത്തിക്കുന്ന ഒരു സമിതിയാണ് ഇത്. എന്നാല്‍ ടെനന്‍സീസ് ബോര്‍ഡ് തര്‍ക്കങ്ങളില്‍ തീരുമാനം വൈകിപ്പിക്കുന്നത് വാടകക്കാര്‍ മുതെലെടുക്കുകയാണെന്നാണ് വീട്ടുടമകളുടെ ആരോപണം. ടെനന്‍സീസ് ബോര്‍ഡില്‍ നിന്നുള്ള തീരുമാനം വൈകുന്നത് മുതലെടുത്ത് വാടക നല്‍കാതെ ഒന്നര വര്‍ഷം വരെ വാടകക്കാര്‍ വാടക വീടുകളില്‍ താമസിക്കുന്നതായാണ് പരാതി. ഐറിഷ് പ്രോപ്പര്‍ട്ടി ഓണേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയാണ് പരാതിയുമായി രംഗത്ത് വന്നത്. അയര്‍ലണ്ടിലെ 5000 വാടക വീടുടമകള്‍ അംഗമായ ഒരു സംഘടനയാണിത്.തര്‍ക്ക പരിഹാരത്തിനായി ടെനന്‍സീസ് ബോര്‍ഡിന്റെ തീരുമാനം വരാന്‍ ഒന്നര വര്‍ഷം വരെ വൈകാറുണ്ട്. ഇനി ഉത്തരവ് വന്നാല തന്നെയും അത് സര്‍ക്യൂട്ട് കോടതി മുഖേനയെ നടപ്പിലാക്കാന്‍ കഴിയൂ. 

ഉത്തരവ് നടപ്പിലാകുന്നത് വരെ വീട്ടുടമകള്‍ക്ക് വാടകക്കാര്‍ക്കെതിരെ ഒന്നും ചെയ്യാനാകില്ല. ഇക്കാലയളവിലെല്ലാം വാടകക്കാര്‍ സൗജന്യമായി താമസിക്കുന്നു എന്നാണു ആരോപണം. എന്നാല്‍ പ്രശ്‌നക്കാരായ വാടകക്കാരെ ബലമായി ഒഴിപ്പിക്കാനും വീട്ടുടമസ്ഥര്‍ക്ക് സാധിക്കില്ല. വാടകക്കാരെ ബലമായി ഒഴിപ്പിക്കുന്ന വീട്ടുടമകളില്‍ നിന്ന് 20,000 യൂറോ വരെ ഫൈന്‍ ഈടാക്കാന്‍ നിയമമുണ്ട്. എന്നാല്‍ വാടകക്കാര്‍ സൗജന്യമായി താമസിക്കുന്ന കാലയളവിലും മോര്‍ട്ട്‌ഗേജ് അടയ്‌ക്കേണ്ടി വരുന്നത് വീട്ടുടമകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ് എന്നാണ് വീട്ടുടമകളുടെ സംഘടന പറയുന്നത്.

പി ടി ആര്‍ ബി കേസുകളില്‍ തൊണ്ണൂറു ശതമാനവും വാടകക്കാര്‍ക്ക് അനുകൂലമായാണ് വിധി ഉണ്ടാകാറെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.അയര്‍ലണ്ടിലെ വാടകവ്യവസ്ഥകള്‍ വാടകക്കാര്‍ക്ക് അനുകൂലമായതാണ് ഇതിന് കാരണമായികണ്ടെത്തിയിട്ടുള്ളത്. 

Scroll To Top