Friday December 09, 2016
Latest Updates

വീട്ടുടമകള്‍ ജാഗ്രതേ…വാടകക്കാരോട് കളിക്കരുത്;അയര്‍ലണ്ടില്‍ ടെനന്‍സീസ് ബോര്‍ഡ് പിടി മുറുക്കുന്നു,ദയ തേടി ചെന്ന വീട്ടുടമകള്‍ക്ക് പിഴ ശിക്ഷ

വീട്ടുടമകള്‍ ജാഗ്രതേ…വാടകക്കാരോട് കളിക്കരുത്;അയര്‍ലണ്ടില്‍ ടെനന്‍സീസ് ബോര്‍ഡ് പിടി മുറുക്കുന്നു,ദയ തേടി ചെന്ന വീട്ടുടമകള്‍ക്ക് പിഴ ശിക്ഷ

ഡബ്ലിന്‍:പ്രൈവറ്റ് റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡില്‍ വാടകക്കാരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാതെ വീട്ടില്‍ താമസിപ്പിച്ചതിന് വീട്ടുടമയ്ക്ക് 1,500 യൂറോ പിഴ ശിക്ഷ. അത്ലോണ്‍ സ്വദേശിയായ ആര്‍തര്‍ അലനെയാണ് ഡബ്ലിന്‍ ഡിസ്ട്രിക്ട് കോര്‍ട്ട് റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ആക്ട് പ്രകാരം ശിക്ഷിച്ചത്. രണ്ട് അപ്പാര്‍ട്ട്മെന്റുകളിലായി രണ്ട് വാടകക്കാരെ രജിസ്റ്റര്‍ ചെയ്യാതെ താമസിപ്പിച്ചു എന്നാണ് കേസ്.

മറ്റ് കേസുകളെ പരാതികളോ വീട്ടുടമയായ അലന്റെ പേരില്‍ ഇല്ലെന്നു കണ്ട് കോടതി ശിക്ഷ പിഴയില്‍ ഒതുക്കുകയായിരുന്നു. വാറ്റ് അടക്കം 5,000 യൂറോയിലേറെ ഇയാള്‍ പിഴയായി നല്‍കണം. പിഴയടയ്ക്കാന്‍ എട്ടു മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.വാടകക്കാര്‍ ഇദ്ദേഹത്തിന്റെ വാഷിംഗ് മെഷിന്‍ കേടു വരുത്തിയെന്നും ഡ്രയര്‍ എടുത്തുകൊണ്ടു പോയെന്നും വീട്ടുടമ പരാതിപ്പെട്ടിരുന്നു.കിട്ടുന്ന വാടക മോര്‍ട്ട്‌ഗേജിന് അടയ്ക്കാന്‍ പോലും തികയുന്നില്ലെന്നായിരുന്നു മറ്റൊരു വാദം.പക്ഷെ ഇതൊന്നും ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ കേസുമായി ബന്ധപ്പെട്ടു പരിഗണിക്കാനാവില്ലെന്ന് ജഡ്ജി പറഞ്ഞു.

വീട്ടുടമയായ അലന്‍ വളരെ സത്യസന്ധനായ മനുഷ്യനാണ് എന്ന് ബോധ്യപ്പെട്ടതിനാലാണ് അയാള്‍ക്ക് ലഭിക്കാമായിരുന്ന 6 മാസത്തെ ജയില്‍ ശിക്ഷ ഒഴിവാക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

വാടകക്കാരെ രജിസ്റ്റര്‍ ചെയ്യാത്ത മറ്റൊരു കേസില്‍ മുള്ളിംഗര്‍ സ്വദേശിയായ മാര്‍ട്ടിന്‍ ഒ ഡണലിന് (52) കോടതി 3,000 യൂറോ പിഴ വിധിച്ചു. രജിസ്റ്റര്‍ ചെയ്യാതെ രണ്ട് വാടകക്കാരെ താമസിപ്പിക്കുകയായിരുന്നു ഇദ്ദേഹം ചെയ്തത്.വാടകക്കാര്‍ കൃത്യമായി വാടക നല്‍കുന്നില്ലെന്ന് പരാതിപ്പെട്ട് കോടതിയെ സമീപിച്ച മാര്‍ട്ടിന്‍ ഒ ഡണലിനെയും കോടതി പിആര്‍ടിബി യില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ സ്വമേധയാ ശിക്ഷിക്കുകയായിരുന്നു.

Scroll To Top