Thursday July 20, 2017
Latest Updates

പോര്‍ട്ട് ലീഷില്‍ 1450 ഏക്കറില്‍ കൂറ്റന്‍ ഡേറ്റാ സെന്റര്‍ പാര്‍ക്ക് വരുന്നു

പോര്‍ട്ട് ലീഷില്‍ 1450 ഏക്കറില്‍ കൂറ്റന്‍ ഡേറ്റാ സെന്റര്‍ പാര്‍ക്ക് വരുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടിലെ പോര്‍ട്ട് ലീഷില്‍ 1450 ഏക്കറില്‍ കൂറ്റന്‍ ഡേറ്റാ സെന്റര്‍ പാര്‍ക്ക് വരുന്നു.പോര്‍ട്ട് ലീഷിനടുത്ത് കള്‍നാ മോണയിലാണ് പാര്‍ക്ക് സ്ഥാപിക്കുക.അയര്‍ലണ്ടിലെ വമ്പന്‍ പൊതുമേഖലാ കമ്പനികളിലൊന്നായ ബോര്‍ഡ് ന മോണയാണ് പദ്ധതി നടപ്പാക്കനൊരുങ്ങുന്നത്.

ഇപ്പോള്‍ പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്ന ഭൂമി ചതുപ്പുനിലമാണ്.എന്നാല്‍ പദ്ധതിയുടെ ആദ്യ ഘട്ട വികസനത്തിനായി കള്‍ ന മോണ ഒന്നില്‍ 97 ഏക്കര്‍,കള്‍ ന മോണ രണ്ടില്‍ 37 ഏക്കര്‍ എന്നിങ്ങനെ ഭൂമി ലഭ്യമാക്കാമെന്നു ബോര്‍ഡ് ന മോണ വ്യക്തമാക്കി.ഡാറ്റാ പാര്‍ക്കിനൊപ്പം വിശാലമായ ഹോര്‍ട്ടികള്‍ച്ചര്‍ എസ്റ്റേറ്റിനും ഇതിന് അനുബന്ധമായി ബോര്‍ഡ് പദ്ധതിയിടുന്നുണ്ട്.

ആദ്യം എതിര്‍പ്പുയര്‍ത്തിയ പ്രാദേശിക ഷിന്‍ ഫിന്‍ നേതാക്കള്‍ പോലും ഇതിനകം തന്നെ ഡേറ്റാ പാര്‍ക്കിനായി രംഗത്തുണ്ട്. ഐറീഷ് റിപ്പബ്ലിക്കന്‍ പാര്‍ടി നേതാവും കൗണ്‍സിലറുമായ ബ്രയന്‍ സ്റ്റാന്‍ലി ,ബോര്‍ഡ ന മോണ സി.ഇ.ഒ മൈക്ക് ക്വിന്നുമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

പദ്ധതിയൊരുക്കുന്ന നൂറുകണക്കിന് തൊഴിലവസരങ്ങള്‍ പ്രദേശവാസികള്‍ക്കും അവസരം നല്‍കും.. തൊഴിലില്ലായ്മ പ്രശ്നം രൂക്ഷമായ രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നതാണ് ഡേറ്റാ പാര്‍ക് പദ്ധതിയെന്നു സ്റ്റാന്‍ലി പ്രത്യാശിച്ചു

.

Scroll To Top