Thursday December 08, 2016
Latest Updates

‘മാര്‍ച്ച് ഫോര്‍ യൂറോപ്പ്’:ലണ്ടനില്‍ ബ്രെക്‌സിറ്റിനെതിരെ പ്രക്ഷോഭം

‘മാര്‍ച്ച് ഫോര്‍ യൂറോപ്പ്’:ലണ്ടനില്‍ ബ്രെക്‌സിറ്റിനെതിരെ പ്രക്ഷോഭം

ലണ്ടന്‍:യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ലണ്ടനില്‍ ഇന്നലെ (ജൂലൈ 2) ആയിരക്കണക്കിനു പേര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ജൂണ്‍ 23ന് ബ്രിട്ടനില്‍ നടത്തിയ ജനഹിതപരിശോധനയില്‍ 52% പേര്‍ ബ്രെക്‌സിറ്റിനെ പിന്തുണച്ചിരുന്നു. തുടര്‍ന്ന് ബ്രെക്‌സിറ്റിനെ എതിര്‍ത്ത ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് രാജി പ്രഖ്യാപിക്കേണ്ടിവരികയും ചെയ്തു.

സമൂഹമാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ബ്രെക്‌സിറ്റ് വിരുദ്ധ പ്രക്ഷോഭം ലണ്ടനില്‍ മൂന്ന് കിലോമീറ്ററോളം നീളത്തിലുള്ള മാര്‍ച്ചിന് കാരണമായി. ‘മാര്‍ച്ച് ഫോര്‍ യൂറോപ്പ്’ എന്നായിരുന്നു പ്രക്ഷോഭത്തിന് പേരിട്ടിരുന്നത്. പാര്‍ക്ക് ലെയ്‌നില്‍ ഒത്തുചേര്‍ന്ന ശേഷം പാര്‍ലമെന്റ് സ്‌ക്വയറിലേയ്ക്ക് മാര്‍ച്ച് ചെയ്ത ജനങ്ങള്‍ ‘ബ്രെമെയ്ന്‍ (ബ്രിട്ടന്‍ റിമെയ്ന്‍),’ ‘വി ലവ് ഇയു’ തുടങ്ങിയ ബാനരുകള്‍ ഉയര്‍ത്തുകയും ചെയ്തു.

ഹാസ്യതാരമായ മാര്‍ക്ക് തോമസ് ആണ് ബ്രെക്‌സിറ്റിനെതിരെ പ്രതിഷേധിക്കാനായി സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തത്. 40,000ഓളം പേര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ബ്രെക്‌സിറ്റ് ക്യാംപെയ്ന്‍ വിജയിച്ചത് എന്നും ഇതിനെതിരെ പ്രതികരിക്കുകയാണ് തങ്ങള്‍ എന്നും അദ്ദേഹം വ്യക്തമാക്കി.

Scroll To Top