Monday December 05, 2016
Latest Updates

ജലനിരക്കിനെതിരെ പതിനായിരങ്ങള്‍ അണിനിരന്ന പ്രകടനങ്ങളില്‍ രാജ്യം പ്രതിഷേധക്കടലായി

ജലനിരക്കിനെതിരെ പതിനായിരങ്ങള്‍ അണിനിരന്ന പ്രകടനങ്ങളില്‍ രാജ്യം പ്രതിഷേധക്കടലായി

 ഡബ്ലിന്‍: ജലനിരക്കിനെതിരെയുള്ള ജനകീയ പ്രതിഷേധം അവസാനിച്ചിട്ടില്ലെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കൊണ്ടും ജലനിരക്ക് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ,പുതിയ ജലനിരക്കിനെതിരെ പതിനായിരങ്ങള്‍ അണിനിരന്ന പ്രകടനങ്ങള്‍ അയര്‍ലണ്ടിനെ പ്രതിഷേധക്കടലാക്കി.രാജ്യവ്യാപകമായി നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഒരുലക്ഷത്തോളം പേര്‍ അണിനിരന്നതായാണ് കണക്ക്. വ്യത്യസ്തമായ നൂറോളം പ്രതിഷേധ പ്രകടനങ്ങള്‍ വിവിധ നഗരങ്ങളില്‍ നടന്നു. 

കടുത്ത തണുപ്പിനെ അവഗണിച്ചും വര്‍ദ്ധിത വീര്യത്തോടെ പതിനായിരക്കണക്കിന് പേര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതായി സംഘാടകര്‍ പറഞ്ഞു. ജനരോക്ഷം മനസിലാക്കി സര്‍ക്കാര്‍ ജലനിരക്ക് ഏര്‍പ്പെടുത്തിയതില്‍ നിന്ന് പിന്മാറണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. 

സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുന്നത് വരെ പ്രതിഷേധം തുടരുമെന്നു പ്രഖ്യാപിച്ച സമരക്കാര്‍ ജലനിരക്ക് അടയ്ക്കില്ലെന്ന ഉറച്ച തീരുമാനത്തോടെയാണ് സമരത്തിനെത്തിയത്.കൊണോലി സ്‌റേഷന്‍ ,സ്റ്റീഫന്‍സ് ഗ്രീന്‍സ്,ഹൂസ്റ്റണ്‍ സ്‌റേഷന്‍ എന്നിവിടങ്ങളിലായി കേന്ദ്രീകരിച്ച് ജനങ്ങള്‍ ലിന്‍സ്സര്‍ ഹൗസിലെയ്ക്ക് ജാഥയായി എത്തി.
ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ലുവാസ് സര്‍വീസ് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു.ലിന്സ്റ്റര്‍ ഹൗസിലെയ്ക്ക് അതിക്രമിച്ചു കയറാനായി ശ്രമിച്ച ഒരാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.

കോര്‍ക്ക് സിറ്റി സെന്ററില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലും നാലായിരത്തോളം പേര്‍ അണിനിരന്നു. .ജനങ്ങളുടെ പ്രതിഷേധം മനസിലാക്കി സര്‍ക്കാര്‍ പിന്തിരിയണമെന്ന് കോര്‍ക്കിലെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഗാല്‍വെയില്‍ മൂവായിരം പേരും സ്ലൈഗോയില്‍ നാലായിരം പേരും പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നതായാണ് അനൌദ്യോഗിക കണക്ക്. ലോങ്ങ്‌ഫോര്‍ഡില്‍ 2500 പേരും അത്‌ലോണില്‍ 1,500 പേരും റോസ്‌കോമണില്‍ 2500 പേരും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. ലിമെറിക്കില്‍ 3 000 പേരാണ് പ്രതിഷേധ റാലിയില്‍ അണിനിരന്നത്.

Scroll To Top