Tuesday January 24, 2017
Latest Updates

സ്ലൈഗോയില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം

സ്ലൈഗോയില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം

സ്ലൈഗോ:പ്രധാനമന്ത്രി എന്‍ഡ കെന്നെയെയും യുഎസ് അംബാസിഡര്‍ കെവിന്‍ ഒ മാല്ലെയെയും പ്രതിഷേധക്കാര്‍ തടഞ്ഞു. കോ സ്ലിഗോയില്‍, അമേരിക്കന്‍ സിവില്‍ വാറില്‍ പങ്കെടുത്തവരുടെ സ്മരണയ്ക്കായി നടത്തിയ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.
യുദ്ധത്തില്‍ പങ്കെടുത്തവരുടെ സ്മാരകത്തിന്റെ അനാച്ഛാദനമായിരുന്നു ചടങ്ങ്. ചടങ്ങിന്റെ തുടക്കംമുതല്‍ പ്രതിഷേധക്കാര്‍ ബഹളംതുടങ്ങിയിരുന്നു.യുദ്ധക്കൊതിയന്മാര്‍, രാജ്യദ്രോഹികള്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ഇരുവരുടേയും പ്രസംഗത്തിനിടെ പ്രതിഷേധക്കാര്‍ ഉയര്‍ത്തി.
സമാധാനപരമായ പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും, എന്നാല്‍, ദേശീയഗാനത്തോടും ഒരു രാജ്യത്തിന്റെ അംബാസിഡര്‍ പങ്കെടുക്കുന്നചടങ്ങിനോടും ആദരവും ബഹുമാനും കാണിക്കേണ്ടതുണ്ടെന്നും കെന്നി പറഞ്ഞു. യുദ്ധത്തില്‍ മരിച്ചവരുടെ ഓര്‍മയ്ക്കായി ഒരു മിനിറ്റ് മൗനാചരണത്തില്‍ പ്രതിഷേധക്കാര്‍ പങ്കുചേര്‍ന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

Scroll To Top