Tuesday December 06, 2016
Latest Updates

ജര്‍മ്മിനിയില്‍ ഇസ്ലാം വിരുദ്ധപ്രക്ഷോഭം തുടരുന്നു 

ജര്‍മ്മിനിയില്‍ ഇസ്ലാം വിരുദ്ധപ്രക്ഷോഭം തുടരുന്നു 

ബെര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറ്റം നിയന്ത്രിക്കുന്നതിന് ആറിന നിര്‍ദ്ദേശങ്ങളുമായി ഇസ്ലാം വിരുദ്ധ പ്രക്ഷോഭം നടത്തുന്ന പെഗിഡ രംഗത്തെത്തി.. ഡ്രെസ്ഡണില്‍ തിങ്കളാഴ്ച നടത്തിയ ഇസ്ലാം വിരുദ്ധ റാലിയിലാണ് സംഘടന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചത്. വ്യക്തതയുള്ള കുടിയേറ്റ നിയമം കൊണ്ടുവരണമെന്നാണ് സംഘടനയുടെ ആവശ്യം. ഡ്രെസ്ഡണില്‍ നടന്ന റാലിയില്‍ 20,000 പേര്‍ പങ്കെടുത്തു.

അതേസമയം ഡ്രെസ്ഡണ്‍ നഗരത്തില്‍ തന്നെ ആന്റി പെഗിഡ ഗ്രൂപ്പും പ്രതിഷേധ റാലിനടത്തി. കൃത്യമായ പരിശോധനയില്ലാതെ വ്യാപകമായി കുടിയേറ്റക്കാരെ അനുവദിക്കുന്നത് യൂറോപ്പിന്റെ ഇസ്ലാമിക വല്‍ക്കരണത്തിന് കാരണമാകുന്നുവെന്നാണ് പെഗിഡയുടെ ആക്ഷേപം. ഇസ്ലാമും ജര്‍മനിയുടെ ഭാഗമാണെന്ന ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിന്റെ പ്രസ്താവന പെഗിഡ തള്ളിക്കളഞ്ഞു. ലെപ്‌സിഗില്‍ പെഗിഡയുടെ സഹോദര സംഘടന നടത്തിയ മറ്റൊരു റാലിയില്‍ 30,000 പേര്‍ അണിനിരന്നു.

പാരീസ് ആക്രമണം ജര്‍മനിയിലെ പ്രതിഷേധങ്ങള്‍ ശരിവയ്ക്കുന്നുവെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു. തങ്ങളുടെ പ്രതിഷേധത്തിനെതിരെ ജര്‍മനിയില്‍ നിരവധി എതിര്‍ സ്വരങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ തങ്ങള്‍ ഉയര്‍ത്തുന്ന ആവശ്യം ന്യായമാണെന്ന് പാരീസ് ആക്രമണം തെളിയിച്ചതായി പെഗിഡ നേതാക്കള്‍ പറഞ്ഞു. ഇത് ആദ്യമായാണ് പെഗിഡ കുടിയേറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ നിയമ നിര്‍മ്മാണം ആവശ്യമാണെന്ന്വാദിക്കുന്നത്. ഇസ്ലാമിക തീവ്രവാദികളെ നാട് കടത്തണമെന്നും പെഗിഡ ആവശ്യപ്പെട്ടു.

Scroll To Top