Tuesday December 06, 2016
Latest Updates

റിമംബറന്‍സ് സണ്ടേയില്‍ നിന്ന് ഡബ്ലിന്‍ മേയറെ ഇറക്കി വിടാന്‍ ശ്രമം

റിമംബറന്‍സ് സണ്ടേയില്‍ നിന്ന് ഡബ്ലിന്‍ മേയറെ ഇറക്കി വിടാന്‍ ശ്രമം

ഡബ്ലിന്‍: ജലനിരക്കിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്കിനെ പൊതുപരിപാടിയില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചു. വാര്‍ഷിക റിമംബറന്‍സ് സണ്ടേ പരിപാടിയില്‍ നിന്നാണ് മേയറെ ഇറക്കി വിടാന്‍ ശ്രമമുണ്ടായത്. രണ്ടാം ലോക മഹായുദ്ധത്തില്‍ മരിച്ചവരെ ഒര്‍മ്മിക്കുന്നതിനു നടത്തുന്ന റിമംബറന്‍സ് സണ്ടേയില്‍ പങ്കെടുക്കാന്‍ സെന്റ് പാട്രിക്‌സ് കത്തീഡ്രലില്‍ എത്തിയതായിരുന്നു അദ്ദേഹം. ആന്റി വാട്ടര്‍ ക്യാപെയ്ന്‍ പ്രവര്‍ത്തകനായ ഒരാള്‍ അദ്ദേഹത്തെ സമീപിച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടു. 

മേയര്‍ അവിടെ ഇരിക്കാന്‍ യോഗ്യനല്ല എന്ന് പറഞ്ഞു കൊണ്ടാണ് ജലനിരക്ക് വിരുദ്ധ പ്രക്ഷോഭകര്‍ അദ്ദേഹത്തെ ഇറക്കി വിടാന്‍ ശ്രമിച്ചത്. അയര്‍ലണ്ടുകാരെ കൊന്നൊടുക്കിയ ബ്രിട്ടീഷുകാരെയാണ് മേയര്‍ സ്മരിക്കുന്നതെന്നും ജലവിരുദ്ധ പ്രക്ഷോഭകര്‍ വിമര്‍ശനം ഉന്നയിച്ചു. ക്രിസ്റ്റി ബര്‍ക്കിന് രാജ്യത്തോടുള്ള കൂറും പ്രതിഷേധക്കാര്‍ ചോദ്യം. എന്നാല്‍ രോക്ഷാകുലരായി നിന്ന പ്രക്ഷോഭകരെ അയപരമായി കൈകാര്യം ചെയ്ത മേയര്‍ ഒടുവില്‍ തര്‍ക്കം പരിഹരിച്ച്, വിമര്‍ശകരുമായി ഹസ്തദാനം ചെയ്ത ശേഷമാണ് പരിപാടിയില്‍ പങ്കെടുത്തത്. 

Scroll To Top