Sunday December 04, 2016
Latest Updates

അഫ്ഗാന്‍ കുടുംബത്തിനു നേരെ വംശീയാതിക്രമം; ഡബ്ലിനില്‍ പ്രതിഷേധ റാലിക്ക് ആഹ്വാനം

അഫ്ഗാന്‍ കുടുംബത്തിനു നേരെ വംശീയാതിക്രമം; ഡബ്ലിനില്‍ പ്രതിഷേധ റാലിക്ക് ആഹ്വാനം

ഡബ്ലിന്‍: അഫ്ഗാന്‍ കുടുംബത്തിനു നേരെ കഴിഞ്ഞ ദിവസമുണ്ടായ വംശീയാതിക്രമത്തില്‍ പ്രതിഷേധിച്ച് ഡബ്ലിനില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ തീരുമാനം. ഇന്നു രാത്രിയാണ് റത്ഫര്‍നാമില്‍ റാലി സംഘടിപ്പിക്കുക.

അഫ്ഗാനിസ്ഥാനില്‍ നിന്നും ഡബ്ലിനില്‍ അഭയാര്‍ഥിയായി എത്തിയ ശേഷം പൗരത്വം  നേടിയയാള്‍, മകന്‍, രണ്ട് സഹോദരങ്ങള്‍ എന്നിവര്‍ക്കു നേരെ കഴിഞ്ഞ ദിവസം മാര്‍ലേ പാര്‍ക്കിനു സമീപം നാലംഗ സംഘം ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിയും വന്നു. ‘സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിപ്പോ’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം.

സംഭവത്തില്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ ശക്തമായി അപലപക്കുന്നു എന്ന സന്ദേശമാണ് പ്രതിഷേധ റാലി നല്‍കുകയെന്ന് സൗത്ത് ഡബ്ലിന്‍ മേയറും ഷിന്‍ ഫെന്‍ കൗണ്‍സിലറുമായ സാറാ ഹൊളാന്‍ഡ് പറഞ്ഞു.

Scroll To Top