Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ ഇതാ ജനകീയ വിപ്ലവം!,വീടുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച ലിമറിക്ക് കോടതിയ്‌ക്കെതിരെ ജനരോഷം!

അയര്‍ലണ്ടില്‍ ഇതാ ജനകീയ വിപ്ലവം!,വീടുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച ലിമറിക്ക് കോടതിയ്‌ക്കെതിരെ ജനരോഷം!

ലിമറിക്ക്:മോര്‍ട്ട്‌ഗേജ് കുടിശിക വരുത്തിയവരുടെ വീടുകള്‍ പിടിച്ചെടുക്കാന്‍ എത്തിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മയുടെ മുന്നേറ്റം.സംഘടിച്ചെത്തിയ ജനരോഷത്തിനു മുമ്പില്‍ നടപടികള്‍ പകുതി വഴിയ്ക്കിട്ടു അധികൃതര്‍ മുങ്ങി.

170 വീടുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട ലിമറിക്ക് സര്‍ക്യൂട്ട് സിവില്‍ കോടതിക്കെതിരെയാണ് ജനരോഷവും പ്രതിഷേധവും ഉണ്ടായത്.. തുടര്‍ന്ന് വീടുകള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിങ് കോടതി ഉപേക്ഷിച്ചു.

ലിമറിക്ക് കൗണ്ടി രജിസ്ട്രാറായിരുന്നു കേസ് കേള്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ ഇദ്ദേഹത്തിനെതിരെ ഒരുകൂട്ടം ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തുകയും ആക്രോശിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് കേസ് കേള്‍ക്കുന്നത് ഉപേക്ഷിക്കുകയായിരുന്നു. വീടുകള്‍ തിരിച്ചുപിടിക്കുന്നത് നീതിയല്ല എന്നും അത് ധാരാളം പേരെ വഴിയാധാരമാക്കുമെന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു.ഇവരില്‍ അധികം പേര്‍ക്കും വേണ്ടത്ര മുന്നറിയിപ്പുകളോ സമയമോ നല്കാതെയാണ് അമേരിക്കന്‍ ബാങ്കുകളുടെ ബിനാമികളായ ധനകാര്യസ്ഥാപനങ്ങള്‍ പിടിച്ചെടുക്കല്‍ നോട്ടിസ് നല്കിയതെന്നു ജനക്കൂട്ടം ആക്രോശിക്കുന്നുണ്ടായിരുന്നു. 150ഓളം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. സംഭവസ്ഥലത്തെത്തിയ ഗാര്‍ഡ പ്രതിഷേധക്കാരെ തടഞ്ഞു.

Scroll To Top