Sunday December 04, 2016
Latest Updates

എച്ച്.എസ്.ഇയുടെ പേര് മാറ്റുന്നു;ഹെല്‍ത്ത് കമ്മീഷന്‍’, പദ്ധതികളും,ആശുപത്രികളെ നിയന്ത്രിക്കാന്‍ ട്രസ്റ്റുകള്‍ വരും

എച്ച്.എസ്.ഇയുടെ പേര് മാറ്റുന്നു;ഹെല്‍ത്ത് കമ്മീഷന്‍’, പദ്ധതികളും,ആശുപത്രികളെ നിയന്ത്രിക്കാന്‍ ട്രസ്റ്റുകള്‍ വരും

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യരംഗം നിയന്ത്രിക്കുന്ന ദി ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യുട്ടീവിന്റെ (എച്ച്.എസ്.ഇ) പേര് മാറ്റാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പകരം പുതുതായി ഒരു ഹെല്‍ത്ത് കമ്മീഷനെ നിയമിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഇനി മുതല്‍ ഹോസ്പിറ്റലുകളെ നിയന്ത്രിക്കുക നിയമപ്രകാരം അംഗീകാരം നല്‍കിയിട്ടുള്ള ട്രസ്റ്റുകളാകും. സ്റ്റാഫ് റിക്രൂട്ട്‌മെന്റ്, ഹോസ്പിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയെല്ലാം ട്രസ്റ്റിനു കീഴില്‍ വരും.

വെയ്റ്റിങ് ടൈമിനു വേണ്ടിയുള്ള ആന്വല്‍ പെര്‍ഫോര്‍മന്‍സ് ടാര്‍ഗറ്റ്‌സ്, ഔട്ട് പേഷ്യന്റ് വിഭാഗം, തീവ്രപരിചരണ വിഭാഗം തുടങ്ങിയവയെയെല്ലാം പുതിയ കമ്മിഷനുമായി ബന്ധിപ്പിക്കും.

പരിശോധനയ്ക്കായി രോഗികള്‍ ഏറെക്കാലം കാത്തിരിക്കുന്ന അവസ്ഥയില്‍ മാറ്റം വരുത്തുന്നതിനായി 50 മില്ല്യണ്‍ യൂറോയുടെ പ്രത്യേക ഫണ്ട് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫിനഗേലും ഫിയനാഫാളും ചര്‍ച്ചയില്‍ അംഗീകരിച്ച നാഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേസ് ഫണ്ടായ 15 മില്ല്യണ്‍ യൂറോ ഇതിലുള്‍പ്പെടുമെന്നാണ് കരുതുന്നത്.

Scroll To Top