Saturday December 10, 2016
Latest Updates

യുകെയില്‍ പ്രോപ്പര്‍ട്ടികള്‍ക്ക് വില കുറഞ്ഞു, നിര്‍മ്മാണമേഖല മാന്ദ്യത്തിലേക്ക്,അയര്‍ലണ്ടിലും വിലയിടിയുമെന്ന് വിദഗ്ദര്‍

യുകെയില്‍ പ്രോപ്പര്‍ട്ടികള്‍ക്ക് വില കുറഞ്ഞു, നിര്‍മ്മാണമേഖല മാന്ദ്യത്തിലേക്ക്,അയര്‍ലണ്ടിലും വിലയിടിയുമെന്ന് വിദഗ്ദര്‍

ഡബ്ലിന്‍:പ്രോപ്പര്‍ട്ടികള്‍ക്ക് വില കുറഞ്ഞതോടെ യുകെയിലെ നിര്‍മ്മാണ മേഖല മാന്ദ്യത്തിലേയ്ക്ക്. നാലു വര്‍ഷത്തിനിടെ ആദ്യമായാണ് യുകെയില്‍ ഈ പ്രതിസന്ധി. ബ്രെക്സിറ്റിന്റെ അനുരണനമായാണ് ഇതിനെ വിദഗ്ദ്ധര്‍ നോക്കിക്കാണുന്നത്. ജൂലൈ മാസത്തോടെ പ്രോപ്പര്‍ട്ടികളുടെ വിലയില്‍ 3% വീഴ്ച സംഭവിച്ചിരുന്നു.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ കണക്കു പ്രകാരം 2016ന്റെ രണ്ടാം പാദത്തില്‍ നിര്‍മ്മാണ മേഖലയില്‍ 0.7%ന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ജൂണില്‍ മാത്രം 0.9%ന്റെ കുറവുണ്ടായി.

അതേസമയം യുകെയിലെ ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്) 2016ലെ രണ്ടാം പാദത്തില്‍ 0.6% വളര്‍ച്ച നേടിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

യൂ കെയിലെ ഭവനവിലയിടിവ് അയര്‍ലണ്ടിനെയും ബാധിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നു.ഭവനമേഖലയിലെ നിക്ഷേപ കമ്പനികള്‍ ഇരു രാജ്യത്തും ഒരേപോലെ മുതല്‍ ഇറക്കുന്നതിനാലാണ് ഇത്.യൂ കെ യിലെ നഷ്ടം നികത്താനുള്ള ശ്രമത്തിനിടയില്‍ ഐറിഷ് വിപണിയിലും കൂടുതല്‍ വീടുകള്‍ വിപണിയില്‍ വരുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

Scroll To Top