Friday May 26, 2017
Latest Updates

അയര്‍ലണ്ടിലെ പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധനവ് മരവിപ്പിച്ചു 

അയര്‍ലണ്ടിലെ പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധനവ് മരവിപ്പിച്ചു 

ഡബ്ലിന്‍:വിട്ടുടമകള്‍ നല്‌കേണ്ട ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് (എല്‍പിടി) 2019 വരെ മരവിപ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ക്രിസ്മസോടുകൂടി ഇതു സംബന്ധിച്ച അന്തിമ നിയമരൂപീകരണം ഉണ്ടാകും. പ്രോപ്പര്‍ട്ടികളുടെ മുന്‍ വില കൂടിയിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും 2013ലെ എല്‍പിടി മൂല്യനിര്‍ണയപ്രകാരമുള്ള നികുതി അടച്ചാല്‍ മതി. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ഡോ. ഡോണ്‍ തോംഹില്ലിന്റെ ശുപാര്‍ശയെ തുടര്‍ന്ന് കഴിഞ്ഞ മാസം ധനകാര്യ മന്ത്രി മൈക്കില്‍ നൂനന്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ എല്‍പിടി മരവിപ്പിച്ചതായുള്ള തീരുമാനം എടുത്തിരുന്നു.

മേയ് 2013ലെ പ്രോപ്പര്‍ട്ടി വാല്യൂവേഷന്‍ 2016 ഒക്ടോബര്‍ 31 വരെ നിലവിലുണ്ടാകുമെന്നാണ് കണക്കാക്കിയിരുന്നത്.എ്ല്‍പിടി മരവിപ്പിച്ചതോടെ 2017 വരെ വീട്ടുടമകള്‍ക്ക് നിരക്കില്‍ യാതൊരു വര്‍ധനയും ഉണ്ടാകില്ലെന്ന് സര്‍ക്കാരിന്റെ വക്താവ് അറിയിച്ചു.

Scroll To Top