Sunday March 26, 2017
Latest Updates

നിങ്ങള്‍ പ്രോപ്പര്‍ട്ടി ടാക്‌സ് അടച്ചോ?,മുടക്കിയാല്‍ ശമ്പളത്തില്‍ നിന്നും പിടിയ്ക്കുമെന്ന് സര്‍ക്കാര്‍

നിങ്ങള്‍ പ്രോപ്പര്‍ട്ടി ടാക്‌സ് അടച്ചോ?,മുടക്കിയാല്‍ ശമ്പളത്തില്‍ നിന്നും പിടിയ്ക്കുമെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍:ഈ വര്‍ഷം പ്രൊപ്പര്‍ട്ടി ടാക്‌സ് അടക്കുന്നതില്‍ വീഴ്ച വരുത്തിയതിന് 290000 വീട്ടുടമകള്‍ക്കെതിരെ നോട്ടീസ് അയച്ചിട്ടുള്ളതായി വെളിപ്പെടുത്തല്‍. നോട്ടീസിനോട് പ്രതികരിക്കാത്ത പക്ഷം ശമ്പളത്തില്‍ നിന്നും പെന്‍ഷന്‍ തുകയില്‍ നിന്നും പ്രൊപ്പര്‍ട്ടി ടാക്‌സ് ഈടാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.

കത്ത് മുഖേനേ മുന്നറിയിപ്പ് ലഭിച്ചതോടെ കൂടുതല്‍ പേര്‍ ടാക്‌സ് അടക്കുമെന്നാണ് ടാക്‌സ് ഒഫിഷ്യലുകള്‍ കരുതുന്നത്. വീടുകള്‍ വില്‍ക്കുന്നുണ്ടെങ്കില്‍ അതിനുമുമ്പായി പ്രൊപ്പര്‍ട്ടി ടാക്‌സ് അടക്കേണ്ടതാണ്. 90 pc ആണ് ഒരു തവണ വീടിനായി ടാക്‌സ് നല്‍കേണ്ടത്.
നികുതി വകുപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിലാണ് പല വീട്ടുടമസ്ഥരും. ചാര്‍ട്ടേഡ് അകൗണ്ടന്റസ് അയര്‍ലണ്ടിന്റെ ഡയറക്ടറായ ബ്രയാന്‍ കീഗന്‍ അഭിപ്രായപ്പെടുന്നത് വാട്ടര്‍ ചാര്‍ജ്ജിലുള്ള അനിശ്ചിതത്വം മറ്റ് പല നികുതി അടവുകളെയും താളം തെറ്റിക്കുമെന്നാണ്.നികുതി അടയ്ക്കാന്‍ ജനങ്ങളെ വിമുഖരാക്കുന്നു ഈ തീരുമാനങ്ങളത്രേ. പ്രൊപ്പര്‍ട്ടി ടാക്‌സുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ഇദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.

Scroll To Top