Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് നിര്‍ണ്ണയിക്കാനും ഗൂഗിള്‍ മാപ്പ് ,പക്ഷെ ഉടമസ്ഥരില്ലാത്ത 47,000 വീടുകള്‍ക്ക് ആര് ടാക്‌സ് തരും?

അയര്‍ലണ്ടില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് നിര്‍ണ്ണയിക്കാനും ഗൂഗിള്‍ മാപ്പ് ,പക്ഷെ ഉടമസ്ഥരില്ലാത്ത 47,000 വീടുകള്‍ക്ക് ആര് ടാക്‌സ് തരും?

ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രോപ്പര്‍ട്ടി ടാക്‌സ് നിര്‍ണ്ണയിക്കാന്‍ റവന്യൂ കമ്മീഷണറുടെ ഓഫിസ് ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍.ഉദ്യോഗസ്ഥന്‍മാര്‍ക്ക് വീടുകളില്‍ എത്തി മൂല്യം കണക്കാക്കേണ്ട ആവശ്യം ഗൂഗിള്‍ മാപ്പ് ഇല്ലാതാക്കുന്നതായി റവന്യൂ ചെയര്‍മാന്‍ നിയാല്‍ കോഡി പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ അയര്‍ലണ്ടിലെ ഭൂരിപക്ഷം പേരും പ്രോപ്പര്‍ട്ടീസ് ടാക്‌സിനെ ഏതിര്‍ത്തിരുന്നുവെങ്കിലും ഇപ്പോള്‍ അത് കുറഞ്ഞു വരികയാണെന്ന് റവന്യൂ ചെയര്‍മാന്‍ വ്യക്തമാക്കി.2013,2014 വര്‍ഷങ്ങളില്‍ രാജ്യത്തെ 97 % പേരും പ്രോപര്‍ട്ടി ടാക്‌സ് അടച്ചവരാണ്.ശമ്പളത്തില്‍ നിന്നും നിര്‍ബന്ധമായി പ്രോപ്പര്‍ട്ടി ടാക്‌സ് പിടിച്ചെടുത്ത 140.000 വീടുകള്‍ ഉള്‍പ്പെടെയാണിത്.

അയര്‍ലണ്ടില്‍ ഉടമസ്ഥരെ തിരച്ചറിയാന്‍ കഴിയാത്ത 47,000 വീടുകള്‍ ഉണ്ടന്നും ഇവരില്‍ നിന്നും ടാക്‌സ് ഈടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നിയാല്‍ കോഡി പറഞ്ഞു.

Scroll To Top