Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ 600,000 വീടുകള്‍ക്ക് പ്രോപ്പര്‍ട്ടി ടാക്സ് വര്‍ദ്ധിക്കും

അയര്‍ലണ്ടിലെ 600,000 വീടുകള്‍ക്ക് പ്രോപ്പര്‍ട്ടി ടാക്സ് വര്‍ദ്ധിക്കും

ഡബ്ലിന്‍ :രാജ്യത്തെ മൂന്നിലൊന്ന് വീടുകള്‍ക്ക് 2017ല്‍ പ്രോപ്പര്‍ട്ടി ടാക്സ് (LPT) വര്‍ദ്ധന നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 1.83 മില്ല്യണ്‍ പേര്‍ താമസിക്കുന്ന 600,000ഓളം വീടുകള്‍ക്കാണ് ടാക്സ് വര്‍ദ്ധന ഉണ്ടാകുക. 150,000 യൂറോ വിലയുള്ള വീടുകള്‍ക്ക് 50 യൂറോ വരെ ടാക്സ് വര്‍ദ്ധന പ്രതീക്ഷിക്കാം. ടാക്സ് വര്‍ദ്ധനയ്ക്ക് അനുകൂലമായി 9 ലോക്കല്‍ അതോറിറ്റികളിലെ കൗണ്‍സിലര്‍മാര്‍ വോട്ട് ചെയ്തു.

അതേസമയം LPT ടാക്സിന്റെ കാര്യത്തില്‍ തുല്യത ഇല്ലാത്തത് വിവാദമായിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഡബ്ലിനിലെ ആളുകള്‍ അടയ്ക്കുന്ന ടാക്സ് മറ്റിടങ്ങളെ അപേക്ഷിച്ച് കുറവാണ്. അതേസമയം അവര്‍ക്ക് ഗതാഗതമടക്കം മികച്ച സൗകര്യങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. റൂറല്‍ ഏരിയയില്‍ താമസിക്കുന്നവര്‍ക്കാകട്ടെ കൂടുതല്‍ ടാക്സ് അടയ്ക്കേണ്ടി വരുമ്പോഴും ലഭിക്കുന്ന സൗകര്യങ്ങള്‍ കുറവാണ്.

മൂന്ന് വര്‍ഷത്തിനു മുമ്പാണ് LPT നടപ്പില്‍ വരുത്തുന്നത്. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചതിലുമധികം LPT ആണ് ഗാല്‍വേ, ലിമറിക്ക്, വെക്സ്ഫോര്‍ഡ് എന്നീ കൗണ്ടികളില്‍ ഈടാക്കുന്നത്. ഡബ്ലിനിലെ നാല് കൗണ്‍സിലുകളും സര്‍ക്കാര്‍ നിശ്ചയിച്ചതിലും 15% കുറവ് LPT ആണ് ഈടാക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ നിന്നും കൗണ്‍സിലുകള്‍ക്ക് 15% വരെ LPT കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാമെന്നാണ് നിയമം

Scroll To Top