Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ പ്രോപ്പര്‍ട്ടി ടാക്സില്‍ 146% വരെ വര്‍ദ്ധനയുണ്ടായേക്കുമെന്ന് വിദഗ്ദര്‍

അയര്‍ലണ്ടിലെ പ്രോപ്പര്‍ട്ടി ടാക്സില്‍ 146% വരെ വര്‍ദ്ധനയുണ്ടായേക്കുമെന്ന് വിദഗ്ദര്‍

ഡബ്ലിന്‍:2019ലെ ടാക്സ് പുനര്‍നിര്‍ണ്ണയത്തില്‍ ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്സ് (എല്‍.പി.ടി) 146% വരെ വര്‍ദ്ധിക്കാന്‍ സാധ്യത. സ്വന്തമായി വീടുള്ള ആയിരക്കണക്കിന് പേരെ ഇത് നേരിട്ട് ബാധിക്കും.

2013ലാണ് അയര്‍ലണ്ടില്‍ എല്‍.പി.ടി നിലവില്‍ വരുന്നത്. ഈ വര്‍ഷം നവംബറില്‍ ടാക്സ് പുനനിര്‍ണ്ണയം നടത്തേണ്ടതാണെങ്കിലും, അത് വന്‍ ടാക്സ് വര്‍ദ്ധനവിനു കാരണമാകുമെന്നതിനാല്‍ സര്‍ക്കാര്‍് 2019ലേയ്ക്ക് മാറ്റിയിരിക്കുകയാണ്.എന്നാല്‍ പുതിയ ടാക്‌സ് നിരക്കുകള്‍ക്കുള്ള സ്‌ളാബുകള്‍ സര്‍ക്കാര്‍ ക്രമപ്പെടുത്തി കഴിഞ്ഞു.

പുനര്‍നിര്‍ണ്ണയത്തിനു ശേഷം ഡബ്ലിനില്‍ 53% വരെ ടാക്സ് വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. അതായത് ഇപ്പോഴുള്ളതിനെക്കാള്‍ 119 യൂറോ ഒരു വര്‍ഷം കൂടുതല്‍ അടയ്ക്കേണ്ടിവരും. ലെയ്ട്രിമില്‍ 150% വരെയും (135 യൂറോ മുതല്‍ 225 യൂറോ വരെ വര്‍ദ്ധനവ്) വര്‍ദ്ധനവുണ്ടാകും. ഏറ്റവും കൂടുതല്‍ എല്‍.പി.ടി വര്‍ദ്ധനവുണ്ടാകാന്‍ പോകുന്നത് സൗത്ത് കൗണ്ടി ഡബ്ലിനിലാണ്. ഇവിടെ വര്‍ഷം 803 യൂറോയോളം ടാക്സ് ആയി നല്‍കേണ്ടിവരും.

ലെയ്ന്‍സ്റ്ററില്‍ ടാക്സ് 142% വര്‍ദ്ധനവും, വെക്സ്ഫോര്‍ഡ്, കില്‍ക്കെന്നി, വെസ്റ്റ്മെത്ത്, ഓഫാലി എ്നിവിടങ്ങളില്‍ 40%വും വര്‍ദ്ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ലിമറിക്ക്, കെറി എന്നിവിടങ്ങില്‍ 40% വരെ വര്‍ദ്ധനവുണ്ടായേക്കാം. കോര്‍ക്ക് സിറ്റിയില്‍ 37% വരെ വര്‍ദ്ധനവ് സംഭവിക്കും. പ്രോപ്പര്‍ട്ടി വെബ്സൈറ്റായ Draft.ie ആണ് വിവരങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്.

Scroll To Top