Thursday December 08, 2016
Latest Updates

ഡബ്ലിനില്‍ വീട് വില കുറയുന്നു, കോര്‍ക്കിലും ലിംറിക്കിലും ഗോള്‍വേയിലും വില കൂടുന്നു

ഡബ്ലിനില്‍ വീട് വില കുറയുന്നു, കോര്‍ക്കിലും ലിംറിക്കിലും ഗോള്‍വേയിലും വില കൂടുന്നു

ഡബ്ലിന്‍:സെന്‍ട്രല്‍ ബാങ്കിന്റെ വായ്പ്പാ നിയമങ്ങള്‍ രാജ്യത്തെ ഏറ്റവും ചിലവേറിയ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന് വേഗം കുറച്ചതോടെ, രാജ്യത്തിന്റെ തലസ്ഥാനത്തും പുറത്തുമുള്ള വീട് വിലകളില്‍ ഗണ്യമായ വ്യത്യാസം വന്നു. ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ ഡബ്ലിനിലെ വീട് വില 1.4 ശതമാനം താഴ്ന്ന് ശരാശരി 306,340 യൂറോയില്‍ എത്തി. പക്ഷേ തലസ്ഥാനത്തിന് പുറത്ത് എല്ലാ നഗര കേന്ദ്രങ്ങളിലും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വില വളരെ അധികം വര്‍ദ്ധിച്ചു. ലിമിറിക്കിലാണ് ഈ കാലയളവില്‍ ആദ്യം വര്‍ദ്ധനവ് ഉണ്ടായത് 7.7 ശതമാനം. കോര്‍ക്കില്‍ വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്, 19.1 ശതമാനത്തിലേക്ക് വര്‍ദ്ധനവിന്റെ കുതിച്ചു കയറി. ഡബ്ലിനില്‍ ഇത് 2.4 ശതമാനം മാത്രമായിരുന്നു. ഡാഫ്റ്റിന്റെ പുതിയ റിപ്പോര്‍ട്ടാണ് ഡബ്ലിനില്‍ നേരിയ വിലക്കുറവ് ഉണ്ടായ വിവരം പുറത്തുവിട്ടത്.
രാജ്യത്തിന്റെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിലെ വീട് വിലയില്‍ സെന്‍ട്രല്‍ ബാങ്ക് നിയമം ശക്തമായ സ്വാധീനം ചെലുത്തിയതായാണ് വിലകളിലുള്ള ഈ വ്യത്യാസം തെളിയിക്കുന്നത്. വീടുവിലയിലെ ദേശീയ നാണ്യപ്പെരുപ്പം 5 ശതമാനമായി താഴുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. 

എന്നാല്‍ കൂടുതല്‍ വീടുകള്‍ മാര്‍ക്കറ്റില്‍ എത്തുകയും വാടക മേഖലയില്‍ അടുത്ത ആഴ്ച്ചയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുകയും ചെയ്യുന്നതോടെ വീട് വില കുറയും എന്നാണ് നിരീക്ഷകര്‍ പറയുന്നത്.

Scroll To Top