Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ എവിടെ കിട്ടും വില കുറഞ്ഞൊരു ബംഗ്ളാവ് ?

അയര്‍ലണ്ടില്‍ എവിടെ കിട്ടും വില കുറഞ്ഞൊരു ബംഗ്ളാവ് ?

രാജ്യത്തെ ഭവനമേഖല എക്കാലത്തെയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. എങ്കിലും ചെറിയ വിലയ്ക്ക് ബംഗ്ലാവുകളോ വീടുകളോ സ്വന്തമാക്കാവുന്ന സ്ഥലങ്ങള്‍ അയര്‍ലണ്ടിലുണ്ട് എന്നറിയമോ? ഇതാ ചെറിയ വിലയ്ക്ക് പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കാവുന്ന 5 സ്ഥലങ്ങള്‍(അനുബന്ധം:പ്രോപ്പര്‍ട്ടി വിദഗ്ദരുടെ കണക്കുകള്‍)
5. ഡോണഗല്‍
ഇവിടെ ഒരു ഫോര്‍ ബെഡ്റൂം ബംഗ്ലാവിന്റെ ശരാശരി വില 144,000 യൂറോ ആണ്. ത്രീ ബെഡ് സെമി ബംഗ്ലാവിന് 69,000 യൂറോ. അയര്‍ലണ്ടില്‍ ഏറ്റവുമധികം വനപ്രദേശമുള്ള കൗണ്ടിയാണ് ഡോണഗല്‍. വലിയ നഗരങ്ങള്‍ ഇല്ലാത്തതും ഇവിടെ സ്ഥലത്തിന് വില കുറയാന്‍ കാരണമാണ്. ജനസാന്ദ്രതയും കുറവ്.

വെസ്റ്റ് ഡോണഗലിലെ ഗ്ലെന്റീസ്, ഗ്വീഡോര്‍, ഡണ്‍ഗ്ലോ, അര്‍ഡാറ എന്നവിടങ്ങലിലെല്ലാം ചെറിയ വിലയ്ക്ക് പ്രോപ്പര്‍ട്ടികള്‍ ലഭിക്കും. കൗണ്ടിയിലെ പ്രധാന ടൗണായ ലെറ്റര്‍കെന്നിയില്‍ ത്രീ അല്ലെങ്കില്‍ ഫോര്‍ ബെഡ് സെമി വീടുകള്‍ക്ക് 120,000 മുതല്‍ 130,000 യൂറോ വരെയാണ് വില.
4. കാവന്‍
ഫോര്‍ ബെഡ്റൂം ബംഗ്ലാവിന്റെ ശരാശരി വില – 132,000 യൂറോ
ത്രീ ബെഡ് സെമി ശരാശരി വില – 64,000 യൂറോ
മുന്‍പ് പ്രകൃതിരമണീയത മുറ്റി നിന്നിരുന്ന ഇടമായിരുന്നു കാവന്‍. അത്രത്തോളമില്ലെങ്കിലും ഇന്നും ഭംഗിയുള്ള നാടാണ് ഇവിടം. പണിതതിലും വില കുറച്ചാണ് ഇവിടെ പല വീടുകളും വില്‍ക്കപ്പെടുന്നത്.
3. ലെയ്ട്രിം
ഫോര്‍ ബെഡ്റൂം ബംഗ്ലാവിന്റെ ശരാശരി വില – 120,000 യൂറോ
ത്രീ ബെഡ് സെമി ശരാശരി വില – 58,000 യൂറോ
അയര്‍ലണ്ടില്‍ ഏറ്റവും മനുഷ്യവാസം കുറഞ്ഞ കൗണ്ടിയാണ് ലെയ്ട്രിം. ടൂറിസമാണ് ഇവിടുത്തെ പ്രധാന വരുമാനം. കാരിക്ക് ഓണ്‍ ഷാനണ്‍ പ്രദേശത്താണ് പ്രോപ്പര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ വില. കാരിഗല്ലെന്‍ പ്രദേശത്താണ് വില ഏറ്റവും കുറവ്.
2. റോസ്‌കോമണ്‍
ഫോര്‍ ബെഡ്റൂം ബംഗ്ലാവിന്റെ ശരാശരി വില – 116,000 യൂറോയ്ക്ക് താഴെ
ത്രീ ബെഡ് സെമി ശരാശരി വില – 56,000 യൂറോ
റോസ്‌കോമണിലെ ടൗണുകളിലുള്ള വീടുകള്‍, നിര്‍മ്മിക്കാന്‍ മുടക്കിയ തുകയില്‍ നിന്നും 25%ഓളം വില കുറച്ചാണ് വില്‍ക്കുന്നത്. എന്നാല്‍ ടള്‍സ്‌ക്, ബോയല്‍, സ്ട്രോക്സ്ടൗണ്‍ എന്നിവിടങ്ങളിലാകട്ടെ മുടക്കുമുതലിന്റെ 50% കുറവ് വിലയ്ക്ക് വീടുകള്‍ ലഭിക്കും. വിദേശികളാണ് ഇവിടെ കാര്യമായും പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നത്.
1. ലാവോയിസ് (പോര്‍ട്ട്‌ലീഷ്)
ഫോര്‍ ബെഡ്റൂം ബംഗ്ലാവിന്റെ ശരാശരി വില – 116,000 യൂറോ
ത്രീ ബെഡ് സെമി ശരാശരി വില – 55,000 യൂറോ
അയര്‍ലണ്ടില്‍ ഏറ്റവും കുറവ് വിലയ്ക്ക് പ്രോപ്പര്‍ട്ടി ലഭിക്കുന്ന ഇടമാണ് ലാവോയിസ്. മറ്റ് കൗണ്ടികളില്‍ നിന്നും പല കാര്യത്തിലും വ്യത്യസ്തമാണ് ഇവിടം. പരന്നു കിടക്കുന്ന ഭൂപ്രദേശത്ത് കൃഷിസ്ഥലം ധാരാളമുണ്ട്. അതിനാല്‍ത്തന്നെ ഭൂപ്രകൃതി പ്രതീക്ഷിച്ച് സ്ഥലം വാങ്ങുന്നവര്‍ക്ക് പറ്റിയ ഇടമല്ല ലാവോയിസ്. പക്ഷേ ഡബ്ലിനില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര മാത്രമേ ഇവിടേയ്ക്കുള്ളൂ എന്നതാണ് ഈ പ്രദേശത്തെ ആകര്‍ഷകമാക്കുന്നത്.

Scroll To Top