Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ ചിത്രീകരിച്ച ഹൃസ്വചിത്രത്തിന് പ്രോമോ ഒരുക്കാന്‍ ‘പ്രേമ’ത്തിന്റെ അസിസ്റ്റന്റ്‌റ് ഡയറക്റ്റര്‍ 

അയര്‍ലണ്ടില്‍ ചിത്രീകരിച്ച ഹൃസ്വചിത്രത്തിന് പ്രോമോ ഒരുക്കാന്‍ ‘പ്രേമ’ത്തിന്റെ അസിസ്റ്റന്റ്‌റ് ഡയറക്റ്റര്‍ 

കോര്‍ക്ക്: അയര്‍ലണ്ടിലെ കൗണ്ടി കോര്‍ക്കിലുള്ള ബാള്‍ട്ടിമോര്‍ എന്ന തീരദേശ ഗ്രാമത്തില്‍ ചിത്രീകരിച്ച ദി ഓഡ്ഡ്‌സ് എന്ന ഇംഗ്ലീഷ് ഹൃസ്വചിത്രത്തിന് മലയാളത്തിന്റെ പ്രമുഖ പ്രതിഭകള്‍ ചേര്‍ന്നൊരുക്കുന്ന പ്രോമോ വീഡിയോ തയാറാവുന്നു.

പ്രേമം’സിനിമയുടെ അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ കൂടിയായ മലയാള ചലച്ചിത്രരംഗത്തെ നവാഗത പ്രതിഭകളില്‍ പ്രമുഖനായ ജീവരാജ് രവീന്ദ്രനാണ് അയര്‍ലണ്ടില്‍ ചിത്രീകരിച്ചിരിക്കുന്ന ദി ഓഡ്ഡ്‌സിന്റെ പ്രോമോ വീഡിയോ ‘ ലൈഫ് ഓഫ് ഓഡ്ഡ്‌സ് സംവിധാനം ചെയ്യുന്നത്.മികച്ച ഹൃസ്വ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ‘അതേ കാരണത്താല്‍’ഉള്‍പ്പെടെ അനേകം ടെലിഫിലിമുകള്‍ ഈ ചെറുപ്പക്കാരന്‍ ഇതിനകം തയാറാക്കിയിട്ടുണ്ട്,അടുത്തയിടെ കോഴിക്കോട് നഗരത്തിലെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഓപ്പറേഷന്‍ സുലൈമാനി’യ്ക്ക് വേണ്ടിയും ജീവരാജ് പ്രോമോ വീഡിയോ ഒരുക്കിയിരുന്നു.

ജിനേഷ് പനയ്ക്കല്‍

ജിനേഷ് പനയ്ക്കല്‍

ബാള്‍ട്ടിമോറിലെ മലയാളിയായ ജിനേഷ് പനയ്ക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ദി ഓഡ്ഡ്‌സ് ഒരു ചൂതാട്ടക്കാരന്റെ കഥ പറയുന്ന ചിത്രമാണ്.ചൂതാട്ടകാരന്റെ ഒരു ദിവസത്തെ ജിവിതത്തിലെ സംഭവബഹുലവും,സംഭ്രമജനകവുമായ നിമിഷങ്ങളെ ആവാഹിച്ച് അപൂര്‍വമായ കലാ ചാരുതയോടെ ആവിഷ്‌കൃതമാക്കിയ അന്താരാഷ്ട്ര നിലവാരമുള്ള പ്രമേയം.ചിത്രീകരണം പൂര്‍ത്തിയായ ദി ഓഡ്ഡ്‌സ് ഹൃസ്വ ചിത്ര മേഖലയില്‍ ഐറിഷ് സിനിമയ്ക്ക് അഭിമാനിക്കാവുന്ന മികവോടെയാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് അണിയറക്കാര്‍ അഭിപ്രായപ്പെടുന്നു.


സാധാരണ പ്രോമോ വീഡിയോകളില്‍ നിന്നും വ്യത്യസ്തമായി മുഖ്യസിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ദൃശ്യങ്ങളൊന്നും ജീവരാജ് തയാറാക്കുന്ന പ്രോമോ വീഡിയോയില്‍ ഉണ്ടാവില്ല.പകരം ഫോര്‍ട്ട് കൊച്ചിയില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാവും ഉപയോഗിക്കുക.മൂന്നര മിനുട്ട് നീളുന്ന വീഡിയോയ്ക്ക് വേണ്ടി പ്രത്യേകം സൈറ്റ് തയ്യാറാക്കി.അവസരങ്ങളെ വിട്ടുകളയണോ,രണ്ടും കല്‍പ്പിച്ചു റിസ്‌കെടുത്ത് പ്രയോജനപ്പെടുത്തണമോ എന്നറിയാതെ ആശങ്കപ്പെടുന്ന മനുഷ്യന്റെ വ്യഗ്രതകളെയാണ് വിഷ്വലുകളുടെയും,മ്യൂസിക്കിന്റെയും,അസാധാരണ ക്രമീകരണത്തിലൂടെ ജീവരാജ് രവീന്ദ്രന്‍ ഒരുക്കുന്നത്. 

വിഷ്ണു ശര്‍മ്മ കാമറയും അനൂപ് ഭട്ട് സംഗീതവും ക്രമീകരിക്കുന്ന ‘ ലൈഫ് ഓഫ് ഓഡ്ഡ്‌സ്’ഉടന്‍ പുറത്തിറങ്ങും 

Scroll To Top