Wednesday August 15, 2018
Latest Updates

ഡബ്ലിനില്‍ ഇന്ന് പ്രൊ ലൈഫ് റാലി,ഭരണഘടനാ ഭേദഗതിയ്ക്കെതിരെ പ്രതിഷേധമുയര്‍ത്താന്‍ പതിനായിരങ്ങളെത്തും 

ഡബ്ലിനില്‍ ഇന്ന് പ്രൊ ലൈഫ് റാലി,ഭരണഘടനാ ഭേദഗതിയ്ക്കെതിരെ പ്രതിഷേധമുയര്‍ത്താന്‍ പതിനായിരങ്ങളെത്തും 

ഡബ്ലിന്‍:രാജ്യത്തിന്റെ ഭാഗങ്ങളില്‍ നിന്നും ഡബ്ലിന്‍ നഗരത്തില്‍ എത്തുന്ന എത്തുന്ന പതിനായിരങ്ങള്‍ ജീവന്റെ സംരക്ഷണത്തിനായി ഇന്ന് മാര്‍ച്ച് ചെയ്യും.നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഒന്നിച്ചു ചേര്‍ന്ന ശേഷം മെറിയോണ്‍ സ്‌ക്വയറില്‍ എത്തുന്ന റാലിയില്‍ പ്രമുഖ പ്രൊ ലൈഫ് നേതാക്കള്‍ പ്രസംഗിക്കും.

എട്ടാം ഭരണഘടനാ ഭേദഗതി ആവശ്യമില്ലെന്നും,അമ്മയ്ക്കും കുഞ്ഞിനും ജീവനില്‍ തുല്യമായ അവസരമാണ് നല്‍കേണ്ടതെന്നും അഭിപ്രായപ്പെടുന്ന പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ ഗ്രാമ ഗ്രാമാന്തരങ്ങള്‍ തോറും റാലിയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

പ്രാദേശികമായി ഇന്ന് ഇന്ന് നടത്തപ്പെടുന്ന ക്യാംമ്പയിനുകള്‍ക്ക് ശേഷമാണ് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഡബ്ലിന്‍ മെറിയോണ്‍ സ്‌ക്വയറില്‍ ജനസഞ്ചയമെത്തുക.ഡബ്ലിന്‍ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രത്യേക കാമ്പയിന്‍ രാവിലെ 11 മണിയ്ക്ക് ആരംഭിക്കും.’നോ വിഭാഗത്തിന്റെ ബാഡ്ജുകളും,സ്റ്റിക്കറുകളും സംഘം ചേര്‍ന്ന് ഇവര്‍ വിതരണം ചെയ്യും.ഭരണഘടനാ ഭേദഗതിയുടെ റഫറണ്ടത്തിന് മുമ്പുള്ള റാലി റാലി എന്ന നിലയില്‍ വന്‍ പ്രാധാന്യമാണ് പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ ഇന്നത്തെ റാലിയ്ക്ക് നല്‍കുന്നത്

Scroll To Top