Tuesday September 25, 2018
Latest Updates

പ്രൊ ലൈഫ് റാലി മാര്‍ച്ച് 10 ന് ഡബ്ലിനില്‍ , പിന്തുണയുമായി ഡബ്ലിന്‍ സീറോ മലബാര്‍ സഭയും 

പ്രൊ ലൈഫ് റാലി മാര്‍ച്ച് 10 ന് ഡബ്ലിനില്‍ , പിന്തുണയുമായി ഡബ്ലിന്‍ സീറോ മലബാര്‍ സഭയും 

ഡബ്ലിന്‍: ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനായി ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയും. മനുഷ്യ ജീവനെ ആദരിക്കുവാനും സ്‌നേഹിക്കുവാനും സംരക്ഷിക്കുവാനും ശുശ്രുഷിക്കുവാനുമായുള്ള സഭയുടെ നയം വ്യക്തമാക്കി കൊണ്ട് മാര്‍ച്ച് പത്തിന് ഡബ്ലിനില്‍ നടക്കുന്ന പ്രോലൈഫ് മൂവ്‌മെന്റ് റാലിയില്‍ സീറോ മലബാര്‍ സഭയുടെ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.

ഗര്‍ഭഛിദ്രം വഴി നിഷ്‌ക്കളങ്കരായ മനുഷ്യ ജീവനുകളെ നേരിട്ട് കൊല്ലുന്നത് നിയമനുസൃതമാക്കുന്ന രാഷ്ട്രനിയമങ്ങള്‍ ജീവിക്കുവാനുള്ള വൃക്തിയുടെ അവകാശത്തോടുള്ള കടന്നാക്രണമാണെന്ന് സഭ കരുതുന്നു.’ഗര്‍ഭധാരണനിമിഷം മുതല്‍ സ്വാഭാവിക മരണം വരെ മനുഷ്യ ജീവന്‍ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. എന്നാല്‍ മനുഷ്യ ജീവന്‍ ഏറ്റവും ദുര്‍ബലവും നിഷ്‌കളങ്കവും നിസ്സഹായവുമായ അവസ്ഥയില്‍ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കൊലചെയ്യുവാനുള്ള നീക്കത്തെ ഇല്ലാതാക്കണം. മനുഷ്യ ജീവനോടുള്ള വെല്ലുവിളികള്‍ സമകാലിക ലോകത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. നാമോരോരുത്തരെയും പോലെ ജീവിക്കാനുള്ള അവകാശത്തെ ഗര്‍ഭച്ഛിദ്രം വഴി ഇല്ലാതാക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുക എന്നുള്ളത് ഏതൊരാളുടെയും കടമയാണെന്ന് സഭ വിശ്വസിക്കുന്നു.

ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള നീക്കത്തെ അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയും ശക്തമായി എതിര്‍ക്കും.

മാര്‍ച്ച് പത്താം തീയതി ഉച്ചകഴിഞ്ഞു രണ്ടിന് ഡബ്ലിനിലെ പാര്‍ണല്‍ സ്‌ക്വയറില്‍ നിന്നും ആരംഭിക്കുന്ന റാലിയില്‍ വിവിധ മാസ്സ് സെന്ററുകളില്‍ നിന്നുമുള്ള നൂറുകണക്കിന് പേരും പൊതുസമൂഹത്തോടൊപ്പം അണിചേരും.

വിവിധ സ്ഥലങ്ങളില്‍ നിന്നും ഇതിനായി വാഹന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗര്‍ഭച്ഛിദ്രത്തെ തടയുന്ന എട്ടാം ഭരണഘടനാ ഭേദഗതി നിലനിര്‍ത്തണമെന്ന്(SAVE 8th amendment) ആവശ്യപ്പെട്ടു കൊണ്ട് നടത്തുന്ന ഈ റാലിയിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലെമെന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

Scroll To Top