Tuesday September 25, 2018
Latest Updates

ഗര്‍ഭഛിദ്രനയം വരദ്കര്‍ സര്‍ക്കാരിന് താക്കീത് നല്‍കി ,ഡബ്ലിനില്‍ പതിനായിരങ്ങള്‍ അണിനിരന്ന പ്രൊ ലൈഫ് റാലി 

ഗര്‍ഭഛിദ്രനയം വരദ്കര്‍ സര്‍ക്കാരിന് താക്കീത് നല്‍കി ,ഡബ്ലിനില്‍ പതിനായിരങ്ങള്‍ അണിനിരന്ന പ്രൊ ലൈഫ് റാലി 

ഡബ്ലിന്‍: ഗര്‍ഭഛിദ്രത്തിനെതിരെ നിലപാട് വ്യക്തമാക്കിയും അയര്‍ലണ്ടില്‍ പൂര്‍ണ്ണമായി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഗര്‍ഭഛിദ്രനിയമത്തിനെതിരെ താക്കീത് നല്‍കിയും ,വരാന്‍ പോകുന്ന എട്ടാം ഭരണഘടനാ ഭേദഗതി റഫറണ്ടം പരാജയപ്പെട്ടുത്തുമെന്ന് പ്രഖ്യാപിച്ചും ആയിരക്കണക്കിന് ജനങ്ങള്‍ ഡബ്ലിന്‍ തെരുവീഥികളില്‍ പ്രതിഷേധപ്രകടനം നടത്തി .യൂത്ത് ഡിഫന്‍സ്,പ്രഷ്യസ് യൂത്ത്,ലൈഫ് ഇന്‍സ്റ്റിട്യൂട്ട് എന്നിവയുടെ നേതൃത്വത്തില്‍ പാര്‍നല്‍ സ്‌ക്വയറില്‍ ആരംഭിച്ച റാലി ഓ കോണല്‍ സ്ട്രീറ്റിലൂടെ റാലി മെറിയോണ്‍ സ്‌ക്വയറില്‍ സമാപിച്ചു. പ്രൊ ലൈഫ് പ്രസ്ഥാനങ്ങളുടെ വാര്‍ഷിക സംഗമായ റാലി ഓഫ് ലൈഫില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള ജനങ്ങള്‍ എത്തിയിരുന്നു.

ഗര്‍ഭച്ഛിദ്രത്തിനാനുകൂലമാക്കി എട്ടാം ഭരണാഘടനാ ഭേദഗതി റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടുള്ള റഫറണ്ടത്തെ പരാജയപ്പെടുത്തുമെന്ന് ഉറച്ചു പ്രഖ്യാപിച്ചു കൊണ്ട് നീങ്ങിയ റാലിയില്‍ പങ്കെടുത്തവര്‍ ഈ മുന്നേറ്റം പ്രധാനമന്ത്രി വരദ്കര്‍ക്കെര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ളത് കൂടിയാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി.

മനുഷ്യ ജീവന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ചുള്ള ബാനറുകളും,അബോര്‍ഷന് വിധേയരാവുന്ന കുട്ടികളുടെ സ്ഥിതിവിവരക്കണക്കുകളും, പ്രൊ ലൈഫിനെ പിന്തുണയ്ക്കുന്ന ബാനറുകളും ഉയര്‍ത്തി വര്‍ണ്ണാഭമായ അന്തരീക്ഷത്തിലാണ് റാലി നടന്നത്.ഇനിയും പിറക്കാത്ത ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ആയിരങ്ങള്‍ മാര്‍ച്ചിനെത്തിയത്.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ അണിനിരന്ന നൂറുകണക്കിന് മലയാളികളുടെ സാന്നിദ്ധ്യത്താലും ഇന്നലത്തെ റാലി ശ്രദ്ധേയമായി.പിഞ്ചുകുട്ടികള്‍ അടക്കം അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ റാലിയ്ക്കെത്തിയ പ്രവര്‍ത്തകര്‍ ആവേശപൂര്‍വമാണ് റാലി ഓഫ് ലൈഫില്‍ പങ്കെടുത്തത്.പ്രത്യേക ബാനറിന് കീഴെ അണിനിരന്ന സീറോ മലബാര്‍ സംഘത്തിന് ഫാ.ജോസ് ഭരണികുളങ്ങര,ഫാ.ആന്റണി ചീരംവേലില്‍,ട്രസ്റ്റി ടിബി മാത്യു,സെക്രട്ടറി ജോണ്‍സണ്‍ ചക്കാലയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.ശാലോം അയര്‍ലണ്ടിന്റേയും ജീസസ് യൂത്തിന്റെയും പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു.ഫാ.ആന്റണി നല്ലേക്കുന്നേലും റാലിയില്‍ പങ്കെടുത്തിരുന്നു.ഇതര സമുദായാംഗംങ്ങളായ നിരവധി പേരും റാലിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ഡബ്ലിനില്‍ നടന്ന റാലിയില്‍ എണ്‍പ്പതിനായിരത്തോളം പേര്‍ പങ്കെടുത്തുവെന്ന് സംഘാടകര്‍ പറഞ്ഞു.. ഐ ആം പ്രൊ ലൈഫ് എന്ന എഴുത്തോട് കൂടിയ ടീ ഷര്‍ട്ട് ധരിച്ച് മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ പലരും കുടുംബ സമേതമാണ് എത്തിയത്.

അതേ സമയം പ്രൊ ലൈഫ് റാലിക്കെതിരെ ഒരു സംഘം പ്രൊ ചോയിസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തി ഓ കോണല്‍ സ്ട്രീറ്റില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.സാത്താന്‍ സേവകരും,പ്രൊഫഷണല്‍ സെക്‌സ് തൊഴിലാളികളും,പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ,വര്‍ക്കേഴ്‌സ് പാര്‍ട്ടി എന്നിവയുടെ പ്രവര്‍ത്തകരും പ്രൊ ലൈഫ് റാലിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം അറിയിച്ചു.

ഉച്ചയോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അണിനിരന്ന പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ രണ്ടു മണിയോടെ പാര്‍നല്‍ സ്ട്രീറ്റിലേയ്ക്ക് നീങ്ങി.നൂറുകണക്കിന് വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും ആവേശോജ്വലമായ പങ്കാളിത്വം പ്രത്യേകം ശ്രദ്ധേയമായി.

ഫോട്ടോ:ജോബി ചാമക്കാല,നോബിള്‍ പോള്‍
j1sha

nobjiojiojio2

Scroll To Top