Thursday December 08, 2016
Latest Updates

വിമാനത്തില്‍ അടിപിടി,യാത്രക്കാരെ അറസ്റ്റ് ചെയ്തു

വിമാനത്തില്‍ അടിപിടി,യാത്രക്കാരെ അറസ്റ്റ് ചെയ്തു

ഡബ്ലിന്‍:ബസില്‍ യാത്ര ചെയ്യുമ്പോള്‍ അടിപിടി കൂട്ടുന്ന യാത്രക്കാര്‍ പതിവ് കാഴ്ച്ചയാണ്.എന്നാല്‍ വിമാനത്തിലെ അത്തരം അപൂര്‍വ സീനുകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത് റെയനെയറിലേ യാത്രക്കാര്‍ക്കാണ്.
ബ്രസ്സല്‍സില്‍ നിന്നും മാള്‍ട്ടയിലേയ്ക്ക് വന്ന വിമാനത്തിലായിരുന്നു അടിപിടി. വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തില്‍ നാല് യാത്രക്കാരെ അറസ്റ്റ് ചെയ്തു. അടിപിടിയെത്തുടര്‍ന്ന് വിമാനം പിസയിലേയ്ക്ക് വഴി തിരിച്ചു വിടുകയും ചെയ്യേണ്ടി വന്നു. സംഭവം യാത്രക്കാരിലൊരാള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു.

പിസയില്‍ സുരക്ഷിതമായി വിമാനമിറക്കിയ ശേഷം പ്രശ്നക്കാരായ നാല് യാത്രക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ശേഷം വിമാനം മാള്‍ട്ടയിലേയ്ക്ക് യാത്ര തുടര്‍ന്നു.

Scroll To Top