Sunday December 04, 2016
Latest Updates

ഗര്‍ഭച്ഛിദ്രത്തിനെതിരെ ഡബ്ലിനില്‍ അണിനിരന്നത് പതിനായിരങ്ങള്‍,സംഘര്‍ഷമുയര്‍ത്തി വിരുദ്ധര്‍ 

ഗര്‍ഭച്ഛിദ്രത്തിനെതിരെ ഡബ്ലിനില്‍ അണിനിരന്നത് പതിനായിരങ്ങള്‍,സംഘര്‍ഷമുയര്‍ത്തി വിരുദ്ധര്‍ 

pro 3ഡബ്ലിന്‍: ഗര്‍ഭഛിദ്രത്തിനെതിരെ നിലപാട് വ്യക്തമാക്കിയും അയര്‍ലണ്ടില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഗര്‍ഭഛിദ്രനിയമത്തിനെതിരെ താക്കീത് നല്‍കിയും ആയിരക്കണക്കിന് ജനങ്ങള്‍ ഡബ്ലിന്‍ തെരുവീഥികളില്‍ പ്രതിഷേധപ്രകടനം നടത്തി .യൂത്ത് ഡിഫന്‍സ്,പ്രഷ്യസ് യൂത്ത്,ലൈഫ് ഇന്‍സ്റ്റിട്യൂട്ട് എന്നിവയുടെ നേതൃത്വത്തില്‍ പാര്‍നല്‍ സ്‌ക്വയറില്‍ ആരംഭിച്ച റാലി ഓ കോണല്‍ സ്ട്രീറ്റിലൂടെ റാലി ലിന്‍സ്റ്റര്‍ ഹൗസ് പരിസരത്ത് സമാപിച്ചു. പ്രൊ ലൈഫ് പ്രസ്ഥാനങ്ങളുടെ വാര്‍ഷിക സംഗമായ റാലി ഓഫ് ലൈഫില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള ജനങ്ങള്‍ എത്തിയിരുന്നു.
മനുഷ്യ ജീവന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ചുള്ള ബാനറുകളും,അബോര്‍ഷന് വിധേയരാവുന്ന കുട്ടികളുടെ സ്ഥിതിവിവരക്കണക്കുകളും, പ്രൊ ലൈഫിനെ പിന്തുണയ്ക്കുന്ന ബാനറുകളും ഉയര്‍ത്തി വര്‍ണ്ണാഭമായ അന്തരീക്ഷത്തിലാണ് റാലി നടന്നത്.ഇനിയും പിറക്കാത്ത ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ആയിരങ്ങള്‍ മാര്‍ച്ചിനെത്തിയത്.
ഇന്നലെ ഡബ്ലിനില്‍ നടന്ന റാലിയില്‍ മുപ്പതിനായിരത്തോളം പേര്‍ പങ്കെടുത്തു. ഐ ആം പ്രൊ ലൈഫ് എന്ന എഴുത്തോട് കൂടിയ ടീ ഷര്‍ട്ട് ധരിച്ച് മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ പലരും കുടുംബ സമേതമാണ് എത്തിയത്.ഇതാദ്യമായി മലയാളികളുടെ സാന്നിദ്ധ്യത്താലും ഇന്നലത്തെ റാലി ശ്രദ്ധേയമായി.പിഞ്ചുകുട്ടികള്‍ അടക്കം റാലിയ്‌ക്കെത്തിയ ജീസസ് യൂത്തിന്റെ പ്രവര്‍ത്തകര്‍ ആവേശപൂര്‍വമാണ് റാലി ഓഫ് ലൈഫില്‍ പങ്കെടുത്തത്.
അതേ സമയം ചരിത്രത്തില്‍ ആദ്യമായി പ്രൊ ലൈഫ് റാലിക്കെതിരെ ഒരു സംഘം പ്രൊ ചോയിസ് പ്രവര്‍ത്തകര്‍ ഇന്നലെ പ്രകടനം നടത്തി.ജനറല്‍ പോസ്റ്റ് ഓഫിസിനു മുമ്പില്‍ ഇരു പക്ഷവുമായി നേരിയ ഏറ്റുമുട്ടലും ഉണ്ടായി.ഇന്നലെ രാവിലെ യൂത്ത് ഡിഫന്‍സിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു കൊണ്ടാണ് പ്രൊ ലൈഫ് കാമ്പയിന് എതിരെ ചിലര്‍ ആക്രമണം തുടങ്ങിയത്.തുടര്‍ന്ന് പ്രൊ ലൈഫ് ജാഥ നടക്കുന്നതിന് സമാന്തരമായി പ്രകടനം നടത്തിയ പ്രൊ ചോയിസ്‌കാര്‍ പലപ്പോഴും പ്രൊ ലൈഫിന്റെ മാര്‍ച്ച് അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.ഗാര്‍ഡയുടെ ഇടപെടലാണ് അനിഷ്ട്ട സംഭവങ്ങള്‍ ഉണ്ടാവാതെ രംഗം ശാന്തമാക്കിയത്.പ്രൊ ലൈഫ് റാലിയില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെയും പ്രൊ ചോയിസ് പ്രവര്‍ത്തകര്‍ പ്രധിഷേധം ഉയര്‍ത്തി.

 പ്രൊ ലൈഫ് റാലിയ്ക്കിടയില്‍ സംഘര്‍ഷം സൃഷ്ട്ടിക്കാന്‍ ശ്രമിക്കുന്ന പ്രൊ ചോയിസ് അനുഭാവിയെ ഗാര്‍ഡ പിടിച്ചുമാറ്റുന്നു


പ്രൊ ലൈഫ് റാലിയ്ക്കിടയില്‍ സംഘര്‍ഷം സൃഷ്ട്ടിക്കാന്‍ ശ്രമിക്കുന്ന പ്രൊ ചോയിസ് അനുഭാവിയെ ഗാര്‍ഡ പിടിച്ചുമാറ്റുന്നു

pro1pro i votepro-life-1-630x420

Scroll To Top