Sunday December 04, 2016
Latest Updates

മാധ്യമങ്ങള്‍ക്കെതിരെ പ്രൊ ലൈഫ് റാലി

മാധ്യമങ്ങള്‍ക്കെതിരെ പ്രൊ ലൈഫ് റാലി

ഡബ്ലിന്‍:ഗര്‍ഭഛിദ്രത്തിനെതിരെ അയര്‍ലണ്ടിലെ മാധ്യമങ്ങളുടെ പക്ഷപാതിത്വത്തോടെയുളള ഇടപെടലിനെതിരെ’പ്രാ ലൈഫ്’ കാമ്പയിന്‍ റാലി സംഘടിപ്പിച്ചു.ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച് കൊണ്ട് രണ്ടാഴ്ച്ചകാലം ഐറിഷ് ദിനപത്രങ്ങളില്‍ തുടര്‍ച്ചയായ ലേഖനങ്ങളെ മാധ്യമങ്ങളുടെ പക്ഷപാതിത്വത്തോടെയുളള ഇടപെടലിന് ഉദാഹരമായി പ്രൊ ലൈഫ് കാമ്പയിന്‍ സംഘാടകര്‍ ചൂണ്ടിക്കാട്ടി. 

ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവരുടെ മാത്രം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനാണ് ഐറിഷ് ദിനപത്രങ്ങള്‍ തയ്യാറായതെന്നും അവര്‍ പറഞ്ഞു. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന മാധ്യമങ്ങളുടെ നിലപാടിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് റാലിയില്‍ ഉയര്‍ന്നത്.നൂറു കണക്കിന് പേര്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു

റാലി ഒരിക്കലും ചെറുതായി നടത്താന്‍ സാധിക്കുമായിരുന്നില്ലെന്നും അത്രത്തോളം ഭീകരമാണ് മാധ്യമങ്ങളുടെ മുന്‍വിധിയെന്നും ഇത് ലളിതമായി തളളിക്കളയാനാകില്ലെന്നും റാലിയില്‍ പങ്കെടുത്ത ജനക്കൂട്ടത്തോട് മുഖ്യ സംഘാടക കോറ ഷെര്‍ലോക്ക് പറഞ്ഞു.

Scroll To Top