Thursday February 23, 2017
Latest Updates

ജീവന് വേണ്ടി ആയിരങ്ങള്‍,ഗര്‍ഭച്ഛിദ്ര നയം നടപ്പാക്കുന്നതിനെതിരെ സര്‍ക്കാരിന് മുന്നറിയിപ്പുമായി പ്രൊ ലൈഫ് റാലി ചരിത്രമായി

ജീവന് വേണ്ടി ആയിരങ്ങള്‍,ഗര്‍ഭച്ഛിദ്ര നയം നടപ്പാക്കുന്നതിനെതിരെ സര്‍ക്കാരിന് മുന്നറിയിപ്പുമായി പ്രൊ ലൈഫ് റാലി ചരിത്രമായി

ഡബ്ലിന്‍ :ഐറിഷ്  ഭരണഘടനയിലെ എട്ടാം ഭേദഗതി നടപ്പാക്കിയതിന്റെ ഓര്‍മ്മ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് ഡബ്ലിനില്‍ നടന്ന ‘സെലിബ്രേറ്റ് ദി എയ്ത്ത് (Celebrate the 8th)’ പ്രോ ലൈഫ് റാലിയില്‍ അണിനിരന്നത് ആയിരങ്ങള്‍. ഗര്‍ഭഛിദ്രത്തെ കുറ്റമായി കാണുന്നതാണ് എട്ടാം ഭേദഗതി.

രാജ്യത്ത് ജീവന്റെ മഹത്വം പ്രഘോഷിച്ച അവസരത്തിന്റെ സ്മരണയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമായി ജനസഞ്ചയം എത്തിയിരുന്നു.ഒരിക്കല്‍ കൂടി ഗര്‍ഭച്ചിദ്ര നയം നടപ്പാക്കിയേക്കും എന്ന് സൂചന നല്കുന്ന ഐറിഷ് സര്‍ക്കാരിനുള്ള മുന്നറിയിപ്പ് കൂടിയായി റാലി

ഇത്രയും ജനങ്ങളുടെ പങ്കാളിത്തം തങ്ങളെ പ്രചോദിപ്പിക്കുന്നതായി റാലിയുടെ സംഘാടകര്‍ പറഞ്ഞു. എട്ടാം ഭേദഗതി ജനനന്മയ്ക്കു വേണ്ടിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ റാലി സംഘടിപ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ ഭേദഗതി ജീവന്റെ സംരക്ഷണത്തിനുള്ളതും, മാനുഷിക മുഖമുള്ളതുമാണെന്ന് സംഘാടകരിലൊരാളായ കോറ ഷെര്‍ലക് പറഞ്ഞു. ‘ഇന്ന് ആയിരക്കണക്കിനാളുകള്‍ ജീവിച്ചിരിക്കുന്നത് എട്ടാം ഭേദഗതി കാരണമാണ്. ഇന്ന് രാജ്യത്ത് (ഗര്‍ഭഛിദ്രം നിയമവിധേയമാക്കണോ എന്ന വിഷയത്തില്‍) നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും ഇക്കാര്യത്തെ മാറ്റി നിര്‍ത്താനാവില്ല,’ ഷെര്‍ലക് വ്യക്തമാക്കി.

റാലിയിലെ പ്രധാന പ്രാസംഗികയായ മെലിസ ഓഡന്‍, താന്‍ ജനിച്ചത് തന്റെ മാതാവിന്റെ ഗര്‍ഭമലസിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് എന്ന് പറഞ്ഞു. എട്ടാം ഭേദഗതിയില്‍ അഭിമാനിക്കുകയാണ് വേണ്ടത് എന്നും യു.എസ് സ്വദേശിനിയായ ഓഡന്‍ അഭിപ്രായപ്പെട്ടു.

Scroll To Top