Tuesday December 06, 2016
Latest Updates

റഫറണ്ടം വേണ്ട ,ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായ നിലപാടുകളുമായി ഫിയനാ ഫാള്‍ രംഗത്ത്

റഫറണ്ടം വേണ്ട ,ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായ നിലപാടുകളുമായി ഫിയനാ ഫാള്‍ രംഗത്ത്

ഡബ്ലിന്‍:ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായ നിലപാടുകളുമായി അയര്‍ലണ്ടിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ഫിയനാ ഫാള്‍ രംഗത്തെത്തി.എട്ടാം ഭരണഘടന ദേദഗതി റദ്ദാക്കുന്നതിനുള്ള ഒരു നീക്കവും ഫിയാനാ ഫെയിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല എന്ന്, പാര്‍ട്ടി നേതാവ് മൈക്കില്‍ മാര്‍ട്ടിന്‍. 

അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ഈ വിവാദ ഭരണഘടനാ ഭേദഗതി സംബന്ധിച്ച് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും എന്ത് നിലപാടാണ് എടുക്കുന്നത് എന്ന് ഉറ്റ് നോക്കപ്പെടുന്നതിനിടിയിലാണ് ഇത്. അടുത്ത തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തില്‍ ഉണ്ടെങ്കില്‍ ഈ വിഷയത്തിലെ ഹിത പരിശോധന നടത്തുന്നതിന് തങ്ങള്‍ ഒരിക്കലും ശ്രമിക്കില്ല എന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

1983ലെ ഹിതപരിശോധന മാതാവിന്റേയും ഗര്‍ഭസ്ഥ ശിശുവിന്റേയു ജീവന് ഒരേ അവകാശം ഉറപ്പാക്കുന്നു. മാതാവിന്റെ ജീവന് ഭീഷണിയാവാത്ത ഒരു സാഹചര്യത്തിലും ഗര്‍ഭഛിദ്രം നടത്തുന്നതിനെ അത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പക്ഷേ ഐറിഷ് എക്‌സാമിനര്‍ നടത്തിയ ഒരു വോട്ടെടുപ്പ് പ്രകാരം 64 ശതമാനം കൃഷിക്കാരും 8 ാം ഭേദഗതി റദ്ദാക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്.ഫിയനാ ഫാള്‍ നിലപാട് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ പാര്‍ട്ടിയുടെ അഭിപ്രായം എല്ലാവരും ഉറ്റു നോക്കുകയാണ്.

Scroll To Top