Sunday December 11, 2016
Latest Updates

ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന് ആവശ്യവുമായി പതിനായിരം പേര്‍ അണി നിരക്കും 

ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന് ആവശ്യവുമായി പതിനായിരം പേര്‍ അണി നിരക്കും 

ഡബ്ലിന്‍ :ഗര്‍ഭഛിദ്രം നിരോധിക്കുന്ന ഭരണഘടനയുടെ എട്ടാം ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 10,000 പേര്‍ ശനിയാഴ്ച ഡബ്ലിന്‍ സിറ്റി സെന്ററില്‍ പ്രകടനം നടത്തും. അയര്‍ലണ്ടിലും അതുപോലെ സ്‌പെയിന്‍, ഐസ് ലാന്‍ഡ്, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തങ്ങളുടെ അനുഭാവികള്‍ സര്‍ക്കാരിനോട് ഇത് ആവശ്യപ്പെടുമെന്ന്, അബോര്‍ഷന്‍ റൈറ്റ്‌സ് കാമ്പയിന്‍ അറിയിച്ചു. സാവിത ഹാല്‍പ്പാനവറിന്റെ ദാരുണ മരണത്തോടെയാണ്, 2013 ല്‍ നിലവില്‍ വന്ന ഗര്‍ഭഛിദ്ര നിരോധന നിയമത്തിനെതിരെ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

ഗര്‍ഭഛിദ്രം ആവശ്യമുള്ള ഭൂരിപക്ഷം സ്ത്രീകളെയും സഹായിക്കാനുതകുന്ന ഒന്നും ‘പ്രൊട്ടക്ഷന്‍ ഓഫ് ലൈഫ് ഡ്യൂറിംഗ് പ്രെഗ്‌നന്‍സി ആക്ട്’ ചെയ്യുന്നില്ല എന്നും 14 വര്‍ഷത്തെ ജയില്‍ ശിക്ഷ എന്ന ഭീഷണിമാത്രമാണ് നല്‍കുന്നതെന്നും കാമ്പയിന്റെ വക്താവ് വിമര്‍ശിച്ചു. കണക്കുകള്‍ പ്രകാരം ആകെ 26 സ്ത്രീകള്‍ക്ക് മാത്രമാണ് കഴിഞ്ഞ വര്‍ഷം ഗര്‍ഭഛിദ്രത്തിനുള്ള അനുമതി ലഭിച്ചത്. ആയിരക്കണക്കിനു പേരാണ് ഇതിനായി വിദേശരാജ്യങ്ങളിലേക്ക് പോയത്.

ഗര്‍ഭധാരണം സ്ത്രീയുടെ ജീവന്‍ അപഹരിച്ചേക്കാവുന്ന അവസ്ഥയിലുള്ളവരോ, ബലാല്‍ക്കാരത്തിന് വിധേയരായവരോ, അടുത്ത രക്തബന്ധമുള്ളവരില്‍ നിന്ന് ഗര്‍ഭം ധരിച്ചവരോ, അല്ലെങ്കില്‍ ഗര്‍ഭധാരണം കൊണ്ട് കടുത്ത ആരോഗ്യഭീഷണികള്‍ നേരിടുന്നവരോ ആയ സ്ത്രീകള്‍ക്ക് മുന്നില്‍ മറ്റൊരു മാര്‍ഗ്ഗം അനുവദിക്കപ്പെടണം. എട്ടാം ഭേദഗതി പിന്‍വലിക്കാന്‍ ഈ മാര്‍ച്ച് സര്‍ക്കാരിനനെ പ്രേരിപ്പിക്കും എന്നാ പ്രതീക്ഷയിലാണ് മാര്‍ച്ചിന്റെ സംഘാടകര്‍. രാഷ്ട്രീയക്കാര്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ട് വേണമെങ്കില്‍ നിയമം പിന്‍വലിക്കണമെന്ന് ഭീഷണി ഉയര്‍ത്തിക്കഴിഞ്ഞു ഇവര്‍

Scroll To Top