Tuesday February 21, 2017
Latest Updates

‘കൊലപാതക വാദികള്‍’ ഡബ്ലിനില്‍ പ്രകടനം നടത്തി(വീഡിയോ)

‘കൊലപാതക വാദികള്‍’ ഡബ്ലിനില്‍ പ്രകടനം നടത്തി(വീഡിയോ)

ഡബ്ലിന്‍: അബോര്‍ഷന്‍ അനുകൂലികള്‍ ഡബ്ലിനില്‍ പ്രകടനം നടത്തി. ഗര്‍ഭഛിദ്ര നിയമം രൂപീകരിക്കുന്നതിനും ഗര്‍ഭഛിദ്രത്തിന് സ്വീകാര്യത നേടുന്നതിനുമാണ് അബോര്‍ഷന്‍ അനുകൂലികള്‍ പ്രകടനം നടത്തിയത്. അബോര്‍ഷന്‍ റൈറ്റ്‌സ് ക്യാംപെയ്‌ന്റെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്. അയ്യായിരത്തോളം അബോര്‍ഷന്‍ അനുകൂലികള്‍ പ്രകടനത്തില്‍ പങ്കെടുത്തു. ഗര്‍ഭഛിദ്രത്തിനെതിരെയുള്ള മതപരമായ വിലക്കുകള്‍ നീക്കണമെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. ഗര്‍ഭഛിദ്രം മാനുഷ്യാവകാശ പ്രശ്‌നം കൂടിയാണെന്നും സംഘടന വക്താക്കള്‍ പറഞ്ഞു. 

അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‍ അപകടത്തിലാകുന്ന ഘട്ടത്തില്‍ അബോര്‍ഷന്‍ അനുവദിക്കുന്നതിനുള്ള നിയമ നിര്‍മ്മാണം ഈ വര്‍ഷം അവസാനം നടക്കുമെന്നാണ് പ്രതീക്ഷ. ഇതിനു മുന്നോടിയായാണ് അബോര്‍ഷന്‍ അനുകൂലികള്‍ പ്രകടനം നടത്തിയത്. ഇത് മൂന്നാമത് വാര്‍ഷിക മാര്‍ച്ചാണ് അബോര്‍ഷന്‍ റൈറ്റ്‌സ് ക്യാംപെയ്‌ന്റെ നേതൃത്വത്തില്‍ നടത്തിയത്. സഭയോ സര്‍ക്കാരോ അല്ല സ്ത്രീകള്‍ തന്നെയാണ് അവരുടെ വിധി നിര്‍ണ്ണയിക്കേണ്ടതെന്നും സംഘടന പറഞ്ഞു. 

ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങള്‍ എഴുതിയ നിരവധി പ്ലക്കാര്‍ഡുകളും എന്തിയായിരുന്നു പ്രകടനക്കാര്‍ അണിനിരന്നത്.വിവിധ കൌണ്ടികളില്‍ നിന്നുള്ള പ്രവര്‍ത്തകരെ കൂടാതെ യുനൈറ്, മാന്‍ഡേറ്റ്, ടീച്ചേഴ്‌സ് യൂണിയന്‍ തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ചും ജേര്‍ണലിസ്റ്റ് യൂണിയനില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു.

Scroll To Top