Tuesday December 06, 2016
Latest Updates

ഒരിക്കലും ഡേറ്റിങ് നടത്തിയിട്ടില്ലെന്ന് പ്രിയങ്ക ചോപ്ര,അത്ഭുതം കൂറി പാശ്ചാത്യലോകം

ഒരിക്കലും ഡേറ്റിങ് നടത്തിയിട്ടില്ലെന്ന് പ്രിയങ്ക ചോപ്ര,അത്ഭുതം കൂറി പാശ്ചാത്യലോകം

നാഴികയ്ക്ക് നാല്‍പ്പത് വട്ടം കാമുകന്‍മാരെ മാറ്റുന്ന പാശ്ചാത്യ താരങ്ങള്‍ക്കും,അവയുടെ രസം ആസ്വദിക്കുന്ന മാധ്യമങ്ങള്‍ക്കും അതിശയമായിരിക്കുകയാണ് മലയാളത്തിന്റെ പാരമ്പര്യമുള്ള ഈ സുന്ദരി. ഒരിക്കലും ഡേറ്റിങ്ങില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന പുതിയ വെളിപ്പെടുത്തലുമായാണ് ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര ഇപ്പോള്‍ പാശ്ചാത്യ ലോകത്തിന്റെ അത്ഭുതതാരം ആയിരിക്കുന്നത്. റിലേഷന്‍ഷിപ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരാളെ ശരിയായി മനസ്സിലാക്കിയ ശേഷം പ്രണയിക്കുക എന്നതാണ് തന്റെ നിലപാടെന്ന് ‘ക്വാണ്ടിക്കോ’ എന്ന അമേരിക്കന്‍ ടിവി പരമ്പരയിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ പ്രിയങ്ക തുറന്നു പറയുന്നു.

പരസ്പരം എല്ലാം തുറന്നു പറയുന്ന റിലേഷന്‍ഷിപ്പാണ് താന്‍ ഇഷ്ടപ്പെടുന്നത് എന്നും പ്രിയങ്ക പറഞ്ഞു. ഇതുവരെ ഡേറ്റിങ് നടത്തിയിട്ടില്ല; ഇനി നടത്തുമോ എന്ന് അറിയില്ല പ്രിയങ്ക പറയുന്നു. അതേസമയം വിവാഹം വരെ തനിക്ക് ഒറ്റയ്ക്ക് ജീവിക്കാനാണ് ഇഷ്ടമെന്ന് 33കാരിയായ പ്രിയങ്ക വ്യക്തമാക്കുന്നു. തന്റെ മനസിലുള്ള ആളെയാകും വിവാഹം കഴിക്കാനായി കണ്ടെത്തുക. താന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും താരം പറഞ്ഞു. എങ്കിലും ഇപ്പോള്‍ കരിയറില്‍ മാത്രം ശ്രദ്ധിക്കാനാണ് ഇഷ്ടം.

അടുത്തിടെ മുത്തശ്ശിയുടെ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രിയങ്ക ചോപ്രകോട്ടയത്തെത്തിയിരുന്നു.മുത്തശ്ശി മേരി ജോണ്‍ അഘൗരി(94)യുടെ ശവസംസ്‌കാരചടങ്ങുകള്‍ പൊന്‍കുന്നത്താണ് നടത്തിയത് ഏറെ വിവാദമായിരുന്നു.

‘തമിഴന്‍’ എന്ന തമിഴ് ചിത്രത്തിലാണ് പ്രിയങ്ക ചോപ്രയുടെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് അവര്‍ ഹിന്ദി സിനിമാലോകത്തേക്ക് ചേക്കേറി. വമ്പന്‍ സിനിമകളുടെ ഭാഗമായി. ബോളിവുഡിന്റെ താരറാണിയായി. ‘ഫാഷന്‍’ എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടിയുമായി. ഒരു ദശകമായി അവര്‍ ബോളിവുഡ് സിനിമയുടെ ഭാഗമാണ്. ‘എന്റെ അച്ഛനോ അമ്മയോ മലയാളികളല്ല. എന്നാല്‍ അമ്മയുടെ അമ്മ മലയാളിയാണ്. കോട്ടയമാണ് മുത്തശ്ശിയുടെ നാട്. മലയാളി ബന്ധമുള്ളതുകൊണ്ടാണ് ഞാന്‍ ഇത്രയും ബുദ്ധിമതിയായത്’ പ്രിയങ്ക ചോപ്ര അഭിമാനത്തോടെ പറഞ്ഞിരുന്നു.priya

Scroll To Top