Sunday January 22, 2017
Latest Updates

പ്രിയനുമായി ഇനിയൊരു വിവാഹം നടക്കില്ലെന്ന് വ്യക്തമാക്കി ലിസി

പ്രിയനുമായി ഇനിയൊരു വിവാഹം നടക്കില്ലെന്ന് വ്യക്തമാക്കി ലിസി

പ്രിയദര്‍ശനും താനും വീണ്ടും വിവാഹിതരാവുന്നു എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും അതൊരിക്കലും സംഭവിക്കില്ലെന്നും വ്യക്തമാക്കി ചലച്ചിത്രതാരം ലിസി രംഗത്തെത്തി.വിവാഹമോചനത്തിന്റെ കാരണമെന്തെന്ന് പ്രിയനും തന്റെ കുട്ടികള്‍ക്കും കോടതിയ്ക്കും അറിയാവുന്ന സ്ഥിതിയ്ക്ക് അത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ലിസി മാധ്യമങ്ങളോട് പറഞ്ഞു.

സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും വീണ്ടും വിവാഹിതരാകുന്നുവെന്ന് മലയാളത്തിലെ ചില ഓണ്‍ലൈന്‍ മീഡിയകളില്‍ വാര്‍ത്തവന്നിരുന്നു.വിവാഹ ബന്ധം വേര്‍പ്പെടുത്തി താമസിച്ചിരുന്ന ഇരുവരും അടുത്ത ഡിസംബറില്‍ വീണ്ടും വിവാഹിതരാകുമെന്നായിരുന്നു വാര്‍ത്ത.ജ്യോത്സ്യപ്രവചനം കാരണം ലിസി പ്രിയദര്‍ശന്‍ അറിയാതെ വിവാഹമോചനത്തിന് തീരുമാനം എടുത്തുവെന്നായിരുന്നു മംഗളം ഓണ്‍ ലൈന്‍ പ്രസിദ്ധീകരിച്ചിരുന്ന വാര്‍ത്ത.

പ്രിയദര്‍ശന്റെ ജീവന്‍ രക്ഷിക്കുന്നതിനും കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതിനും പ്രിയദര്‍ശനും ലിസിയും തല്‍ക്കാലം വേര്‍പിരിയണമെന്നും രണ്ടുവര്‍ഷം കഴിഞ്ഞ് ഇരുവരും വീണ്ടും വിവാഹിതരായി സന്തോഷത്തോടെ ജീവിക്കണമെന്നും പ്രമുഖനായ ഒരു ജ്യോത്സ്യന്‍ അറിയിച്ചിരുന്നുവെന്നാണ് മംഗളം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ജ്യോത്സ്യന്‍ പറഞ്ഞതുപോലെ ലിസി അക്ഷരംപ്രതി അനുസരിച്ചെന്നുമായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.(മംഗളത്തില്‍ വന്നിരുന്ന വാര്‍ത്ത പല മാധ്യമങ്ങളും കടപ്പാടോടെ പുന:പ്രസിദ്ധീകരിക്കുകയും ചെയ്തു)

ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്തയും അഭിമുഖങ്ങളും കെട്ടിച്ചമച്ചതാണെന്നും,വിവാഹമോചനത്തിനുള്ള കാരണങ്ങളെ കുറിച്ചു താന്‍ ഇനിയും പ്രതീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ലിസി പറഞ്ഞു. ഈ വിഷയത്തില്‍ ഞാനാരോടും പ്രതികരിച്ചില്ല. എന്നാല്‍ ചിലര്‍ എന്നെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു. പ്രിയദര്‍ശനുമായുള്ള നിയമപരമായി പൂര്‍ത്തിയാകാന്‍ ഇനി മൂന്നുമാസത്തെ കാലതാമസമുണ്ട്. അതുവരെ പ്രിയദര്‍ശനെതിരെയുള്ള ഗാര്‍ഹിക പീഡനത്തിന്റെ കേസും തടഞ്ഞുവച്ചിരിക്കുകയാണ്.തന്റെ സ്വകാര്യജീവിതത്തില്‍ കൈകടത്തി സന്തോഷം നേടാനുള്ള ശ്രമം ശരിയല്ല’.ലിസി പറഞ്ഞു.

 

Scroll To Top