Thursday July 27, 2017
Latest Updates

അയര്‍ലണ്ടിലെ സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് ജനുവരി മുതല്‍ 1,000 യൂറോയുടെ വാര്‍ഷിക ശമ്പള വര്‍ദ്ധനവ് അനുവദിക്കണമെന്ന ആവശ്യവുമായി സംയുക്ത തൊഴിലാളി യൂണിയന്‍ രംഗത്തെത്തി

അയര്‍ലണ്ടിലെ സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് ജനുവരി മുതല്‍ 1,000 യൂറോയുടെ വാര്‍ഷിക ശമ്പള വര്‍ദ്ധനവ് അനുവദിക്കണമെന്ന ആവശ്യവുമായി സംയുക്ത തൊഴിലാളി യൂണിയന്‍ രംഗത്തെത്തി

ഡബ്ലിന്‍:തൊഴിലാളി യൂണിയനുകള്‍ 4% ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടതോടെ സ്വകാര്യ മേഖലയിലെ മിക്ക തൊഴിലാളികള്‍ക്കും വര്‍ഷം 1,000 യൂറോ ശമ്പള വര്‍ദ്ധനവിനു സാധ്യത. ജനുവരി മാസം മുതല്‍ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് എല്ലാ യൂണിയനുകളും ചേര്‍ന്ന് കമ്പനികളോട് ആവശ്യപ്പെടുമെന്ന് ഐറിഷ് കോണ്ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് (ഐസിടിയു) ചെയര്‍മാന്‍ ജോണ്‍ ഡഗ്ലസ് പറഞ്ഞു. 2010 മുതല്‍ സ്വകാര്യ കമ്പനി തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നതിനാല്‍ ഈ ആവശ്യം തീര്‍ത്തും ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പൊതുമേഖലയിലെ ശമ്പള തര്‍ക്കം പരിഹാരാകാതെ തുടരുകയാണ്. ഗാര്‍ഡയ്ക്ക് ശബളം വര്‍ദ്ധിപ്പിക്കാന്‍ ധാരണയായെങ്കിലും മറ്റെല്ലാ തൊഴിലാളി വിഭാഗങ്ങളും അസ്വസ്ഥരാണ്.സര്‍ക്കാരും യൂണിയനുകളും തമ്മില്‍ ലാന്‍സ്ഡൗണ്‍ കരാര്‍ നവീകരിക്കുന്നത് സംബന്ധിച്ച് രണ്ടു തട്ടില്‍ത്തന്നെ നില്‍ക്കുകയാണ്. ജനുവരിയോടെ ഇത് സംബന്ധിച്ച് പുതിയ ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിക്കണമെന്ന് തൊഴിലാളി യൂണിയനായ IMPACT ആവശ്യപ്പെട്ടു.

അടുത്ത വര്‍ഷം ശമ്പള വര്‍ദ്ധനവ് ഉണ്ടായില്ലെങ്കില്‍ സമരങ്ങളുടെ ഒരു ഘോഷയാത്രയാണ് രാജ്യം നേരിടേണ്ടി വരികയെന്ന് യൂണിയനുകള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നത്.അതേ സമയം സ്വാകാര്യ മേഖലയിലെ വിവിധ തൊഴിലുടമകള്‍ ആ മേഖലയിലെ ശമ്പള വര്‍ദ്ധനവ് സാമ്പത്തികതകര്‍ച്ചയ്ക്ക് കാരണമാകുമെന്ന അഭിപ്രായവുമായി രംഗത്തെത്തി കഴിഞ്ഞു.

Scroll To Top