Tuesday December 06, 2016
Latest Updates

പൃഥ്വിരാജ് ചിത്രം ‘എന്ന് നിന്റെ മൊയ്തീന്‍’ പ്രതിസന്ധിയില്‍; സിനിമ റിലീസ് ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് കാഞ്ചന

പൃഥ്വിരാജ് ചിത്രം ‘എന്ന് നിന്റെ മൊയ്തീന്‍’ പ്രതിസന്ധിയില്‍; സിനിമ റിലീസ് ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് കാഞ്ചന

‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന് പിന്നില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ച ഒരു പ്രണയകഥയുണ്ട്. കോഴിക്കോട്ടുകാരായ മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം. എന്നാല്‍ ഇപ്പോള്‍ സിനിമയുടെ റിലീസിംഗിനെതിരെ ശക്തമായി രംഗത്ത് എത്തിയിരിക്കുകയാണ് കാഞ്ചന.

പൃഥ്വിരാജും പാര്‍വതിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതകരിപ്പിക്കുന്നത്. തന്നെയും തന്റെ കുടുംബത്തെയും ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് കാഞ്ചന ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. സിനിമ റിലീസ് ചെയ്താല്‍ ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്നാണ് കാഞ്ചന പറയുന്നത്. സംവിധായകനായ ആര്‍എസ് വിമല്‍ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തി തന്നെ ചതിക്കുകയായിരുന്നെന്നും കാഞ്ചന കുറ്റപ്പെടുത്തുന്നു. അയാളുമായി ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും തന്റെ കോളുകളെ വിമല്‍ നിരാകരിച്ചതായും കാഞ്ചന പറയുന്നു.

ലാല്‍, ലെന, ശ്രീജിത്ത് രവി, ബാല, ടൊവീനോ തോമസ്, സുധീഷ്, സായി കുമാര്‍, ശിവജി ഗുരുവായൂര്‍, കലിംഗ ശശി, സിജാ റോസ്, കലാരഞ്ജിനി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

 

Scroll To Top