Sunday December 11, 2016
Latest Updates

മൊബൈല്‍ ഫോണ്‍ വിഴുങ്ങിയ ജയില്‍പുള്ളി ടാലാ ആശുപത്രിയില്‍

മൊബൈല്‍ ഫോണ്‍ വിഴുങ്ങിയ ജയില്‍പുള്ളി ടാലാ ആശുപത്രിയില്‍

ഡബ്ലിന്‍:മൊബൈല്‍ ഫോണ്‍ വിഴുങ്ങിയതിനെത്തുടര്‍ന്ന് 29കാരനായ തടവുകാരനെ ടാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കാര്യമന്വേഷിച്ചപ്പോഴാണ് മൊബൈല്‍ഫോണ്‍ വിഴുങ്ങിയ കാര്യം അധികൃതര്‍ അറിഞ്ഞത്.

ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് നാലു മണിക്കൂറോളം ഇയാള്‍ തുടര്‍ച്ചയായി ഛര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ വയറ്റിലെ ഫോണ്‍ ഗ്യാസ്‌ട്രോട്ടമി സാങ്കേതിക വിദ്യയിലൂടെ പുറത്തെടുത്തു.

മാനസിക,സാമൂഹിക പ്രശ്‌നങ്ങളുള്ള പ്രതിയെ കൗണ്‍സിലിങ്ങിനു ശേഷമാണ് ആശുപത്രിയില്‍ നിന്നും വിട്ടയച്ചത്.

Scroll To Top