Sunday December 04, 2016
Latest Updates

ചിക്കനും പോര്‍ക്കും മീനും;അയര്‍ലണ്ടിലെ ജയിലിലും ഇനി ഭക്ഷണം കുശാല്‍!

ചിക്കനും പോര്‍ക്കും മീനും;അയര്‍ലണ്ടിലെ ജയിലിലും ഇനി ഭക്ഷണം കുശാല്‍!

ഡബ്ലിന്‍:അയര്‍ലണ്ടിലെ തടവുകാര്‍ക്ക് കൂടുതല്‍ രുചികരവും പോഷകദായകവുമായ ഭക്ഷണം നല്‍കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഫുഡ് മെനുവില്‍ ഹലാല്‍, കോഷര്‍ എന്നിവ ഉള്‍പ്പെടുത്തും. കൊഴുപ്പു കുറഞ്ഞ ഭക്ഷണമാണ് നല്‍കുക.
പുതിയ മെനു തടവുകാര്‍ക്ക് തൃപ്തി നല്‍കുന്നതാണ് എന്നാണ് ജയിലില്‍ നിന്നും കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. മാസം കഴിക്കാത്ത തടവുകാര്‍ക്ക് വെജി. കോഡില്‍, ക്വോണ്‍ സോസേജ്, സവോറി ഓംലെറ്റ് എന്നിവ ലഭിക്കും. വെജിറ്റബിള്‍ ലാസെയ്ന്‍, വെജി, ബര്‍ഗര്‍, ബേക്ക്ഡ് പൊട്ടറ്റോ, ചീസ് റാപ്‌സ് എന്നിവയും ലഭിക്കും.

രാത്രി ഭക്ഷണമായി ചിക്കന്‍ കാസറോള്‍, മത്സ്യം, ചിപ്‌സ്, പോര്‍ക്ക് ചോപ്‌സ്. സ്പഡ്‌സ്, കാബേജ്, ഗ്രേവി എന്നിവ നല്‍കാനാണ് തീരുമാനം. വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം കൊഴുപ്പു കുറഞ്ഞ എഗ്ഗ് മയോണൈസ്, കറി പീ, ചിക്കന്‍ ബര്‍ഗര്‍, ചീസ് സാലഡ് എന്നിവ നല്‍കും.

2015ല്‍ ജയില്‍ ഭക്ഷണത്തിനായി 7.6 മില്ല്യണ്‍ യൂറോയാണ് ഐറിഷ് പ്രിസണ്‍ സര്‍വ്വീസ് ചെലവാക്കിയത്.
മികച്ച ഭക്ഷണം കഴിച്ചു വഴക്ക് കൂടി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം എന്തായാലും വര്‍ദ്ധിക്കുകയാണ്.സഹ കുറ്റവാളി ചെവി കടിച്ചു മുറിച്ച നിലയില്‍ പോര്‍ട്ട് ലീസ് ജയിലില്‍ നിന്നും ഇന്നലെ ആശുപത്രിയിലെത്തിച്ചയാള്‍ക്ക് 60 സ്റ്റിച്ചസ് ആണ് വേണ്ടി വന്നത്

Scroll To Top