Saturday April 29, 2017
Latest Updates

അയര്‍ലണ്ടിലെ കുറ്റവാളികള്‍ ജയില്‍ വിമുക്തരായാലും തിരികെയെത്തുന്നതായി പഠനം 

അയര്‍ലണ്ടിലെ കുറ്റവാളികള്‍ ജയില്‍ വിമുക്തരായാലും തിരികെയെത്തുന്നതായി പഠനം 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ജയിലുകളില്‍ തടവു ശിക്ഷ കഴിഞ്ഞ് മോചിതരായവരില്‍ പകുതിയോളം പേരും മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ കുറ്റം ചെയ്ത് വീണ്ടും ജയിലില്‍ തിരിച്ചെത്തുന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (സിഎസ്ഒ). 

ഈ മൂന്നു വര്‍ഷക്കാലവും ഇവരില്‍ 47 ശതമാനം പേരും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും മാറി നിന്നിരുന്നില്ല.തൊട്ടു മുന്‍ വര്‍ഷം മോചിതരായവരിലാണ് കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള സഹജവാസന നിരക്ക് കൂടുതലുണ്ടായിരുന്നത്.ജയില്‍ വിമുക്തരാവുന്നതില്‍ സ്ത്രീകളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങള്‍ കൂടുതല്‍ ചെയ്യുന്നത് പുരുഷന്‍മാരാണ്. 

എന്നാല്‍ മോഷണമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ 60.8 ശതമാനമായിരുന്നത് 69.9 ശതമാനമായി ഉയര്‍ന്നു. കുറ്റകൃത്യം ചെയ്യാന്‍ സഹജ വാസനയുള്ള ഭൂരിഭാഗവും ജയില്‍ ശിക്ഷ കഴി്ഞ്ഞിട്ട് ആറുമാസത്തിനുള്ളില്‍ വീണ്ടും തെറ്റുകള്‍ ചെയ്ത് ജയില്‍ ശിക്ഷ അനുഭവിക്കും

Scroll To Top