Friday September 22, 2017
Latest Updates

രൂപ അച്ചടിക്കുന്നത് ഇന്ത്യന്‍ മഷിയിലും പേപ്പറിലുമാകണമെന്ന് മോഡി

രൂപ അച്ചടിക്കുന്നത് ഇന്ത്യന്‍ മഷിയിലും പേപ്പറിലുമാകണമെന്ന് മോഡി

ന്യൂഡല്‍ഹി: രൂപ അച്ചടിക്കുന്നത് ഇന്ത്യന്‍ നിര്‍മ്മിത പേപ്പറും  മഷിയും കൊണ്ടാവണമെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആര്‍ബിഐ അധികൃതരോടാണ് മോഡി ഇക്കാര്യം ഒരു പൊതുചടങ്ങിനിടെ ആവശ്യപ്പെട്ടത്. മോഡി മുന്‍കൈ എടുത്ത് നടപ്പാക്കി വരുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റവും വേഗത്തില്‍ ഇക്കാര്യത്തില്‍ നേട്ടം കൈവരിക്കണമെന്നും നമുക്ക് അതിനാവുമെന്നും മോഡി പറഞ്ഞു.

സ്വദേശി പ്രസ്ഥാനത്തിനായി നിലകൊണ്ട ഗാന്ധിജിയുടെ ചിത്രം തന്നെ ഇറക്കുമതി ചെയ്ത പേപ്പറില്‍ പ്രിന്റ് ചെയ്യുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലൊരു ഫാക്ടറിയുടെ നിര്‍മ്മാണം നടക്കുകയാണെന്നും ഏതാനും മാസങ്ങള്‍ക്കകം നമ്മള്‍ ലക്ഷ്യം കൈവരിക്കുമെന്നും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്എസ് മുന്ദ്ര പറഞ്ഞു.

നിലവില്‍ ജര്‍മ്മനി, ജപ്പാന്‍, യുകെ എന്നിവിടങ്ങളില്‍ നിന്നാണ് പേപ്പര്‍ ഇറക്കുമതി ചെയ്യുന്നത്. ഏതാണ്ട് 2000 കോടി രൂപയാണ് പ്രതിവര്‍ഷം ഇന്ത്യ പ്രിന്റ് ചെയ്യുന്നത്. നോട്ട് പ്രിന്റ് ചെയ്യുന്നതിന്റെ 40 ശതമാനം ചെലവും പേപ്പറിനും മഷിക്കുമായാണ് ചെലവാകുന്നത്.

Scroll To Top