Tuesday January 24, 2017
Latest Updates

മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഓര്‍മ്മകളുമായി ചാള്‍സ് രാജകുമാരന്‍ അയര്‍ലണ്ടില്‍ എത്തുന്നു 

മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഓര്‍മ്മകളുമായി ചാള്‍സ് രാജകുമാരന്‍ അയര്‍ലണ്ടില്‍ എത്തുന്നു 

മൌണ്ട് ബാറ്റണ്‍ പ്രഭുവും ചാള്‍സ് രാജകുമാരനും (ഫയല്‍ ചിത്രം)

ഡബ്ലിന്‍:ചാള്‍സ് രാജകുമാരന്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അയര്‍ലണ്ടില്‍ എത്തുന്നു.മേയ് 19 മുതല്‍ 22 വരെ നീണ്ടു നില്ക്കുന്ന സന്ദര്‍ശനത്തില്‍ അദ്ദേഹത്തോടൊപ്പം ഭാര്യ കാമിലയും ഉണ്ടാകും.
.നാലു ദിവസത്തെ സന്ദര്‍ശനത്തിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും ചാള്‍സിന്റെ വലിയ അമ്മാവനായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു അപകടത്തില്‍ പെട്ട് മരിച്ച നഗരമായ സ്ലൈഗോ സന്ദര്‍ശിക്കും എന്ന് ഉറപ്പായിട്ടുണ്ട്.
ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും ആദ്യത്തെ ഗവര്‍ണര്‍ ജനറലുമായിരുന്ന ലോര്‍ഡ് മൌണ്ട് ബാറ്റണെ സ്ലൈഗോയ്ക്ക് അടുത്ത മുള്ളന്‌ഗ്മോര്‍ തടാകത്തില്‍ അദ്ദേഹം സഞ്ചരിച്ച ബോട്ടില്‍ ബോംബു വെച്ച് 1979 ആഗസ്റ്റ് 27 ഐ ആര്‍ എ വിപ്ലവകാരികള്‍ കൊലപ്പെടുത്തുകയായിരുന്നു.

2002 ന് ശേഷം ഇതാദ്യമാണ് ചാള്‍സ് രാജകുമാരന്‍ അയര്‍ലണ്ടില്‍ എത്തുന്നത്.

Scroll To Top