Sunday December 04, 2016
Latest Updates

പ്രധാനമന്ത്രി സ്ഥാനം : ചര്‍ച്ച തുടരുന്നു,ഗ്രീന്‍ പാര്‍ട്ടി കെന്നിയെ പിന്തുണക്കില്ലെന്ന് സൂചന

പ്രധാനമന്ത്രി സ്ഥാനം : ചര്‍ച്ച തുടരുന്നു,ഗ്രീന്‍ പാര്‍ട്ടി കെന്നിയെ പിന്തുണക്കില്ലെന്ന് സൂചന

ഡബ്ലിന്‍: പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള തീയതി അടുത്തിരിക്കെ ചര്‍ച്ചകള്‍ തുടരുന്നു. ഫിയന്ന ഫാളും ഫിന്‍ ഗേലും തമ്മിലാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്. ഇരു പാര്‍ട്ടികളും സ്വതന്ത്രരുമായുള്ള ചര്‍ച്ച ബുധനാഴ്ചയും തുടരും.

ചൊവ്വാഴ്ച കാവല്‍ പ്രധാനമന്ത്രി എന്‍ഡ കെന്നിയും സ്വതന്ത്ര ടി.ഡിമാരും നടത്തിയ ചര്‍ച്ചയില്‍ ഏറെ പുരോഗതിയുണ്ടായി എന്നാണ് ഇരുകൂട്ടരും അവകാശപ്പെടുന്നത്. സര്‍ക്കാര്‍ മന്ദിരത്തില്‍ വച്ചായിരുന്നു പത്ത് മണിക്കൂറോളം നീണ്ട ചര്‍ച്ച.

അതേസമയം ഗ്രീന്‍ പാര്‍ട്ടി നേതാവായ ഏമണ്‍ റയാന്‍ പ്രധാനമന്ത്രി ചര്‍ച്ചകളിലൊന്നും പങ്കെടുക്കാതെ മാറി നടക്കുകയാണ്. ഇത് കെന്നിക്കും ഫിന്‍ ഗേലിനും തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും ഫിന്‍ ഗേലും ഫിയന്ന ഫാളും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകൃതമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ സ്വതന്ത്രരുടെ ഒരുപിടി ആവശ്യങ്ങള്‍ക്ക് എന്‍ഡ കെന്നി അംഗീകാരം നല്‍കിയിരുന്നു.

Scroll To Top