Sunday August 20, 2017
Latest Updates

പ്രധാനമന്ത്രിയ്ക്ക് പുല്ലു വില !

പ്രധാനമന്ത്രിയ്ക്ക് പുല്ലു വില !

ഡബ്ലിന്‍:ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വേരിയബിള്‍ പലിശ നിരക്ക് കുറക്കില്ലെന്ന ബാങ്കുകളുടെ നിലപാട് അംഗീകരിക്കാവുന്നതല്ലെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി. രാജ്യത്തെ രണ്ടു പ്രമുഖ ബാങ്കുകളായ അള്‍സ്റ്റര്‍ ബാങ്കും, ബാങ്ക് ഓഫ് അയര്‍ലണ്ടും തങ്ങളുടെ പലിശനിരക്കുകള്‍ കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന സൂചന നല്‍കിയതിനുപിന്നാലെയാണ് പ്രതികരണം. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും കുറഞ്ഞ പലിശനിരക്കില്‍ പണം ലഭിക്കുന്ന സാഹചര്യത്തില്‍ വേരിയബിള്‍ പലിശനിരക്കില്‍ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രി ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.
ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ പലിശനിരക്ക് ഉറപ്പുവരുത്തുന്നതിന് സര്‍ക്കാറിനു മുന്നിലുള്ള മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടണ്‍ പറഞ്ഞു. തൊഴില്‍ വിഷയങ്ങളിലെ കര്‍മ്മപദ്ധതിയുടെ ത്രൈമാസിക റിപ്പോര്‍ട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രിയും ഉപ പ്രധാനമന്ത്രിയും.സാധാരണ പലിശ നിരക്കിനെ അപേക്ഷിച്ച് 30 % വരെ കൂടുതല്‍ തുകയാണ് വേരിയബിള്‍ പലിശ നിരക്കുകള്‍ അടയ്ക്കുന്നവര്‍ നിലവില്‍ മുടക്കുന്നത്.ഒരേ കാലയളവില്‍ വായ്പ എടുത്തവരെ സാങ്കേതികത്വത്തിന്റെ പേരില്‍ രണ്ടു തട്ടിലാക്കുന്നത് ശരിയല്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. .

Scroll To Top