Saturday December 03, 2016
Latest Updates

പ്രൈമറി സ്‌കൂള്‍ ഡാറ്റാ കളക്ഷന്‍:കുട്ടികളുടെ വംശവും നിറവും ചോദിക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നു,അയര്‍ലണ്ടിന് ചേരാത്ത നടപടിയെന്ന് ആക്ഷേപം 

പ്രൈമറി സ്‌കൂള്‍ ഡാറ്റാ കളക്ഷന്‍:കുട്ടികളുടെ വംശവും നിറവും ചോദിക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നു,അയര്‍ലണ്ടിന് ചേരാത്ത നടപടിയെന്ന് ആക്ഷേപം 

കോര്‍ക്ക് :പ്രൈമറി ക്‌ളാസുകളിലെ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വിദ്യഭ്യാസ വകുപ്പ് കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറക്കിയ ഡാറ്റബേസിലെ ചോദ്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ തുടരുന്നു. ഇംഗ്‌ളീഷ് പ്രാഥമിക ഭാഷയായി സംസാരിക്കാത്തവര്‍ക്കിടയില്‍ വ്യാപകമായ തെറ്റിദ്ധാരണ പരത്തുന്നതാണ് അപേക്ഷയിലെ പല ചോദ്യങ്ങളും എന്നാണു പരാതി.രാജ്യത്തെ മിക്ക സ്‌കൂളുകളിലും ഇപ്പോള്‍ ഡാറ്റാ കളക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്.

പ്രധാനമായും വംശീയ പരമായ ചൊദ്യങ്ങളെ കുറിച്ചാണു പരാതി ഉയരുന്നത്. ദിവസവും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരുടെ നൂറു കണക്കിനു പരാതികളാണ് വിദ്യാഭ്യാസ വകുപ്പിനെ തേടിയെത്തുന്നത്.വംശീയമായുള്ള ചോദ്യങ്ങളാണ് പലരെയും ക്ഷുഭിതരാക്കുന്നത്.വര്‍ണ്ണവും നിറവും പൂരിപ്പിക്കാന്‍ ആവശ്യപ്പെടുന്ന ചോദ്യാവലി ഒരു പുരോഗമന രാജ്യത്തിന് ചേര്‍ന്നതല്ലെന്ന അഭിപ്രായമാണ് മിക്ക രക്ഷിതാക്കള്‍ക്കും ഉള്ളത്.

നിറവും വംശവും വെളിപ്പെടുത്താനുള്ള ചോദ്യത്തിനാണ് ഏറ്റവും എതിര്‍പ്പ് .വൈറ്റ് ഐറിഷ് ,ബ്ലാക്ക് ഐറിഷ് ,ബ്ലാക്ക് ഐറിഷ് ആഫ്രിക്കന്‍,ഏഷ്യന്‍ ഐറിഷ് എന്നിങ്ങനെ ആര്‍ക്കും പെട്ടന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത ഉത്തരമാണ് ചോദ്യാവലിയിലുള്ളത്.

രക്ഷിതാക്കളാവട്ടെ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തര സൂചികയില്‍ ഇല്ലാത്ത ഉത്തരം നല്കി അധികൃതരുടെ ചോദ്യത്തെ അവഗണിക്കുന്നതയാണ് ഡബ്ലിനിലെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞത്. പല ചോദ്യങ്ങള്‍ക്കും രക്ഷിതാക്കള്‍ കരുതി കൂട്ടി തെറ്റായ ഉത്തരമാണ് അയയ്ക്കുന്നതെന്ന് എന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ഉദാഹരണത്തിന് ഐഡന്റിറ്റിയും നിറവും വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടുള്ള ചോദ്യത്തിന് നല്ല പൊക്കം, നല്ല നിറം,എന്നിങ്ങനെയാണ് ലഭിക്കുന്ന മറുപടികള്‍. 

പ്രധാനമായും ഇംഗ്ലീഷ് മാതൃഭാഷയല്ലാത്തവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട് എന്നു പറഞ്ഞ സ്‌കൂള്‍ അധികൃതര്‍ 68 ശതമാനം കുടുംബങ്ങളും വീടുകളില്‍ മറ്റേതെങ്കിലും ഭാഷയാണ് സംസാരിക്കുന്നത് എന്നും ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ മറ്റ് ചില രാജ്യങ്ങളില്‍ ഇത്തരത്തില്‍ ഡേറ്റ ശേഖരിക്കുന്നതിനാലാണ് അയര്‍ലണ്ടിലും ഇത്തരത്തില്‍ ചോദ്യാവലി ഉണ്ടാക്കിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

Scroll To Top