Saturday December 10, 2016
Latest Updates

വൈദീകക്ഷാമം രൂക്ഷമാകുന്നു,അയര്‍ലണ്ടിലെ രൂപതകള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വൈദീകരെ ക്ഷണിച്ചു വരുത്തുന്നു 

വൈദീകക്ഷാമം രൂക്ഷമാകുന്നു,അയര്‍ലണ്ടിലെ രൂപതകള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വൈദീകരെ ക്ഷണിച്ചു വരുത്തുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ പുരോഹിതരുടെ അപര്യാപ്തത മൂലം നൈജീരിയയില്‍ നിന്നും കത്തോലിക്കാ പുരോഹിതരെത്തുന്നു നൈജീരിയയില്‍ നിന്നുള്ള പുരോഹിതര്‍ വൈകാതെ തന്നെ കില്‍മോര്‍ കത്തോലിക്ക രൂപതയിലെത്തും.ഡബ്ലിനില്‍ അടക്കം അയര്‍ലണ്ടിലെ എല്ലാ രൂപതകളിലും വൈദികരുടെ എണ്ണത്തില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്.ഡബ്ലിന്‍ അതി രൂപതയില്‍ ഇപ്പോള്‍ തന്നെ നൈജീരിയയില്‍ നിന്നും ഉഗാണ്ടയില്‍ നിന്നുമുള്ള വൈദീകരുടെ എണ്ണം മുപ്പതോളം വരും.ഡബ്ലിനിലും കൂടുതല്‍ വൈദീകരെ ആവശ്യമുണ്ടെന്നു അതിരൂപതാ കേന്ദ്രങ്ങള്‍ മുമ്പേ വ്യക്തമാക്കിയിരുന്നു 

ബിഷപ്പ് ലിയോ ഓ റീലി യാണ് പുരോഹിതരെ അയര്‍ലണ്ടിലേക്ക് ക്ഷണിച്ചത്.അയര്‍ലണ്ടില്‍ നിന്നും മറ്റിടങ്ങളിലേക്ക് പുരോഹിതരെ കയറ്റി അയച്ചിരുന്ന ഒരുകാലമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ കാലചക്രം തിരിഞ്ഞു വന്നിരിക്കുകയാണെന്നും ഓ റീലി പറഞ്ഞു. കൂടാതെ പ്രശ്‌ന പരിഹാരത്തിനായി വിവാഹിതരായ പുരോഹിതരേയും, സ്ത്രീകളേയും പുരോഹിതവൃത്തിക്കായി പരിഗണിക്കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കില്‍മോര്‍ രൂപത 2015 മുതല്‍ 2020 വരെയുള്ള കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ചതില്‍ ഊന്നല്‍ നല്‍കിയിരുന്നത് പുരോഹിതരുടെ അപര്യാപ്തത പരിഹരിക്കുനതിനായുള്ള ശ്രമങ്ങള്‍ക്കാണ്. വിവാഹിതരേയും സ്ത്രീകളേയും പുരോഹിതരാക്കുന്ന കാര്യത്തില്‍ ബ്രസീലില്‍ നിലവില്‍ വന്നതിനു സമാനമായ ഒരു കമ്മീഷന്‍ ബിഷപ്പ് എര്‍വിന്‍ ക്രോട്ട്‌ലര്‍, കര്‍ദ്ദിനാള്‍ ക്‌ളോഡിയോ ഹമ്മെസ് എന്നിവരുടെ നേതൃത്വത്തില്‍ രൂപം നല്‍കാന്‍ ഐറിഷ് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി ബിഷപ് ഓ റീലിയെ ചുമതലപ്പെടുത്തി.

യുവാക്കളായ പുരോഹിതരുടെ എണ്ണത്തില്‍ അയര്‍ലണ്ടില്‍ വമ്പിച്ച അപര്യാപ്തതയാണ് നേരിടുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കില്‍മോര്‍ രൂപതയിലെ 77 പുരോഹിതരില്‍ 52 പേരും 60 വയസ്സ് പിന്നിട്ടവരാണ്. 25 പേര്‍ 60 വയസ്സില്‍ താഴെയുള്ളതില്‍ 10 പേര്‍ 50 വയസില്‍ താഴെയുള്ളവരാണ്. ഇതില്‍ നാലു പേര്‍ മാത്രമാണ് 40 വയസ്സില്‍ താഴെ പ്രായമുള്ളവര്‍.

Scroll To Top